ബർകയിലെസെൻട്രൽ മാർക്കറ്റ് നിർമാണം അവസാനഘട്ടത്തിൽ.
മസ്കത്ത്| പുതിയ പഴം പച്ചക്കറി സെൻട്രൽ മാർക്കറ്റ് നിർമാണം അവസാനഘട്ടത്തിൽ. ബർക യിലെ ഖസായീൻ ഇക്കണോമിക് സിറ്റിയിൽ നിർമാണം ദ്രുത ഗതിയിൽ പുരോഗമിക്കുകയാണ്. 98 ശതമാനം പ്രവൃത്തികളും പൂർത്തീകരിച്ചതായും പ്രാഥമിക ട്രയൽ പരിശോധനകൾ ഉടൻ ആരംഭിക്കുമെന്നും അധികൃതർ അറിയിച്ചു.
ഒമാൻ ഇൻ വെസ്റ്റ്മെന്റ് അതോറിറ്റിയുടെ ഭാഗമായ ഒമാൻ ഇൻഫ്രാസ്ട്രക്ചർ ഫണ്ട് ആണ് പുതിയ സെൻട്രൽ മാർക്കറ്റ് നിർമാണത്തിന്മേൽനോട്ടം വഹിക്കുന്നത്.
ദേശീയപ്രാധാന്യമുള്ള പദ്ധതിയാണിത്. രാജ്യത്തെ ജനസംഖ്യയിൽ പകുതി പേരുടെയും മാർക്കറ്റ് ആവശ്യങ്ങളെ നിറവേറ്റാൻ പുതിയ സെൻട്രൽ മാർക്കറ്റിലൂടെ സാധിക്കും. അഞ്ച് ലക്ഷം ചതുരശ്ര മീറ്റർ സ്ഥലത്താണ് മാർക്കറ്റ് നിർമിക്കുന്നത്. പൂർ ണമായും ശീതീകരിച്ച മാർക്കറ്റ് ദേശീയ നിലവാരത്തിലാണ് നിർമിക്കുന്നത്.
നിലവിൽ മസ്കത്ത് ഗവർണ റേറ്റിലെ മവേലിയിലുള്ള പഴം, പച്ചക്കറി മാർക്കറ്റ് ഇങ്ങോട്ടേ ക്ക് മാറ്റും. ഇക്കണോമിക് സിറ്റിയുടെ വിവിധ തരത്തിലുള്ള കണക്ടിവിറ്റി സംവിധാനം മാർക്കറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കാൻ സാധിക്കും.
സീ പോർട്ട്, എയർപോർട്ട്, സമീപ മാർക്കറ്റുകൾ എന്നിവയെല്ലാം ഉപയോഗപ്പെടുത്താം. വിശാലമായ ട്രക്ക്, കാർ പാർക്കിംഗ്, കോൾഡ് സ്റ്റോറേജ്, വെയർ ഹൗസ്, കസ്റ്റംസ് കാർഷിക ലാബ് തുടങ്ങിയ സൗകര്യങ്ങളും ഇവിടെയുണ്ടാകും.
ഇതോടനുബന്ധിച്ച് ഖസാ യീനിൽ തന്നെ ഫുഡ് സിറ്റിയും വരുന്നുണ്ട്. 10 ലക്ഷം ചതുര ശ്ര മീറ്റർ സ്ഥലത്താണ് വമ്പൻ ഫുഡ് സിറ്റി നിർമിക്കുന്നത്. ഭക്ഷ്യ പാക്കേജിംഗ്, വിതരണം, ഭക്ഷ്യ സംസ്ക്കരണ കേന്ദ്രം എന്നിവയെല്ലാം ഉൾപ്പെടുന്ന ഫുഡ് ഇൻഡസ്ട്രീസ് സോൺ ഇവിടെയുണ്ടാകും. ഒമാനിലെ ഏറ്റവും വലിയ ഫുഡ് ഹബ് ആകുന്ന ഫുഡ് സിറ്റിയുടെ മൊത്തം നിക്ഷേപം 40 മില്യൻ ഒമാനി റിയാലാണ്. സർക്കാറി ന്റെ ഭക്ഷ്യസുരക്ഷാ പദ്ധതിക്ക് പിന്തുണയേകുന്നതാണിത്.
വിവിധ പച്ചക്കറികളും പഴ ങ്ങളും ശീതീകരിച്ചും ഉണക്കി യും സൂക്ഷിക്കാനുള്ള വിശാല സൗകര്യം സെൻട്രൽ മാർക്കറ്റി ലുണ്ടാകും.
ഭക്ഷ്യമേഖലയിൽ പ്രാദേശിക, അന്താരാഷ്ട്ര നിക്ഷേപകരെ ആകർഷിക്കാനും ഇതിലൂടെ സാധിക്കും. മറ്റ് ഭക്ഷ്യവസ്തുക്കൾ ഇറക്കുമതിയും കയറ്റു – മതിയും ചെയ്യാനുള്ള അന്താരാഷ്ട്ര കേന്ദ്രവുമായി ഇത് മാറുമെന്നാണ് പ്രതീക്ഷ.
STORY HIGHLIGHTS:The construction of the central market in Barka is in the final stage.