News
കൊല്ലം സ്വദേശി ഹൃദയാഘാതത്തെ തുടർന്ന്റൂവിയിലെ സ്വകാര്യ ആശുപത്രിയിൽ നിര്യാതനായി.
കൊല്ലം സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് ഒമാനിൽ നിര്യാതനായി
മസ്കത്ത്: സ്വദേശി ഒമാനിൽ നിര്യാതനായി. കൊല്ലം മുഖത്തല ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിന് സമീപത്തെ തൃക്കോവിൽ വട്ടം ചേരിയിൽ ഹരി നന്ദനത്തിൽ ബാലകൃഷ്ണപിള്ള മകൻ ബി.സജീവ് കുമാർ (49) ഹൃദയാഘാതത്തെ തുടർന്ന് ഒമാൻ റൂവിയിലെ സ്വകാര്യ ആശുപത്രിയിൽ നിര്യാതനായി.
പേരയം ശ്രീഭൂതനാഥ ക്ഷേത്രത്തിനു സമീപമാണ് കുടുംബ വസതി.
മാതാവ്: സരസ്വതിയമ്മ.
ഭാര്യ: രാഖി.
മക്കൾ: നന്ദന, ഹരിനന്ദൻ.
ഭൗതിക ശരീരം തുടർ നടപടികൾ പൂർത്തിയാക്കി നാട്ടിലേക്ക് എത്തിച്ച് വെള്ളിയാഴ്ച സംസ്കരിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
STORY HIGHLIGHTS:A native of Kollam died of a heart attack at a private hospital in Ruwi
Follow Us