CricketSports

അണ്ടർ 19 ലോകകപ്പ് സഊദിക്കെ തിരെ മികച്ച വിജയവുമായി ഒമാൻ.

മസ്കത്ത്| അണ്ടർ 19 ലോകകപ്പ് യോഗ്യതാ ഘട്ടത്തിലെ ആദ്യ പോരാട്ടത്തിൽ സഊദിക്കെ തിരെ മികച്ച വിജയവുമായി ഒമാൻ.

തായ്ലാന്റിൽ നടക്കുന്ന രണ്ടാം ഡിവിഷൻ ഗ്രൂപ്പ് ഘട്ട ത്തിൽ 141 റൺസ് ജയത്തോടെയാണ് ടൂർണമെന്റിൽ ചെമ്പട മികച്ച വിജയം കുറിച്ചിരിക്കുന്നത്. ബാറ്റിംഗ് നിരയും ബൗളർ മാരും പുറത്തെടുത്ത മികച്ച പ്രകടനം ടീമിന്റെ വിജയം എളുപ്പമാക്കി.

ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഒമാൻ നിശ്ചിത 50 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 222 റൺസ് എടുത്തു. അർധ സെഞ്ച്വറി തികച്ച നിതീഷ് നാദന്ദല (65 പന്തിൽ 60 റൺസ്), ജീത് ഷാഹ് (92 പന്തിൽ 55 റൺസ്) എന്നിവരുടെ പ്രകടനം ഒമാന് ഭേദപ്പെട്ട സ്കോർ സമ്മാനിച്ചു. സഊദി ക്ക് വേണ്ടി മുഹമ്മദ് സുബൈർ സുനസാര രണ്ട് വിക്കറ്റ് വീ ഴ്ത്തി.

മറുപടി ബാറ്റിംഗിന് ഇറങ്ങിയ ടീം സഊദിക്ക് 19.2 ഓവറിൽ 81 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റുകളും നഷ്ടമായി. ഒമാന്റെ ആര്യ സംബത്ത് ആറ് ഓവറിൽ 21 റൺസ് വഴങ്ങി നാല് വിക്കറ്റും ഉമിദു മെഡഗോഡ 23 റൺസ്വഴങ്ങി രണ്ട് വിക്കറ്റും വീഴ്ത്തി. 15 റൺസ് എടുത്ത ഫഹദ് മുനീർ ആണ് സഊദിയുടെ ടോപ് സ്കോറർ.

നാളെ ഹോങ്കോംഗിനെതിര യാണ് ഒമാന്റെ അടുത്ത മത്സരം. ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ മാർച്ച് ഒന്നിന് ഭൂട്ടാനെയും നേരിടും. ടൂർണമെന്റിലെ ആദ്യ രണ്ട് സ്ഥാനക്കാർ ഒന്നാം ഡിവിഷനിലേക്ക് യോഗ്യത നേടും. ഇതിൽ നിന്നും വിജയിക്കുന്നവരാകും അണ്ടർ 19 ലോകകപ്പ് യോഗ്യത നേടുക.

ബഹ്റൈൻ, തായ്ലാന്റ്, കുവൈത്ത്, മലേഷ്യ ടീമുകളാണ് ഗ്രൂപ്പ് ബിയിൽ.

STORY HIGHLIGHTS:Oman with a great win against Saudi Arabia in the U-19 World Cup.

Related Articles

Back to top button