നേരിട്ടുള്ള വിദേശ നിക്ഷേപം വർധിച്ചു
മസ്കത്ത് | സുൽത്താനേറ്റിൽ നേരിട്ടുള്ള വിദേശ നിക്ഷേപം കുത്തനെ വർധിച്ചതായി ദേശീയ സ്ഥിതി വിവര വിഭാഗം റിപ്പോർട്ട്. 2022 അവസാനം വരെയുള്ള കണക്കുകൾ പ്രകാരം 27.13 ശതകോടി വിദേശ നിക്ഷേപമാണ് ആ വർഷം രാജ്യ ത്തെത്തിയത്. മുൻ വർഷം ഇത് 25.08 ശതകോടി ആയിരുന്നു. ഏറ്റവും ഉയർന്ന നിക്ഷേപം എത്തിയത് യു കെയിൽ നിന്നാണ്. അമേരി ക്കയാണ് രണ്ടാം സ്ഥാനത്ത്. ചൈന മൂന്നാം സ്ഥാനത്തുമാണ്. തുടർന്നുള്ള സ്ഥാനങ്ങളിൽ ജി സി സി രാഷ്ട്രങ്ങളും ഇന്ത്യയും ഉൾപ്പെടുന്നു. നേരിട്ടുള്ള വിദേശ നിക്ഷേപം വർധിപ്പിക്കുന്നതി നുള്ള ഒമാന്റെ ഇടപെടലുകൾ വിജയം കാണുകയാണ്.
STORY HIGHLIGHTS:Foreign direct investment has increased
Follow Us