ഓർത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനത്തിന്റെ ഒമാൻ സോണ്‍ പ്രഥമ കമ്മിറ്റി നിലവില്‍ വന്നു
ഒമാൻ:ഓർത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനത്തിന്റെ ഒമാൻ സോണ്‍ പ്രഥമ കമ്മിറ്റി നിലവില്‍ വന്നു. പ്രസിഡന്റ് ഡോ.ഗീവർഗീസ് മാർ യുലിയോസ് മെത്രാപ്പോലീത്തയുടെ സാന്നിധ്യത്തില്‍ സലാല സെന്റ് സ്റ്റീഫൻ ദേവാലയത്തില്‍ നടന്ന പൊതുയോഗത്തിലാണ് ഭാരവാഹികളെ തെരഞ്ഞെടുത്തത്. ഫാദർ ഡെന്നിസ് ഡാനിയേല്‍ പ്രസിഡന്റും ഷിനു കെ. എബ്രഹാം സെക്രട്ടറിയും റെജി ജോസഫ് ട്രഷററുമായ കമ്മിറ്റിയാണ് നിലവില്‍വന്നത്.
മറ്റ് ഭാരവാഹികള്‍: മാത്യു മെഴുവേലി (കോഓഡിനേറ്റർ), നിഖില്‍ ജേക്കബ്, ലിജോ ജോണ്‍ (കമ്മിറ്റി അംഗങ്ങള്‍), റോണി എം. ഉമ്മൻ (ഓഡിറ്റർ). മസ്കത്ത്, ഗാല, സലാല, സുഹാർ എന്നിവിടങ്ങളിലുള്ള ദേവാലയങ്ങള്‍ ഉള്‍പ്പെടുന്നതാണ് ഒമാൻ സോണ്‍. ഒമാനിലെ വിവിധ ഭാഗങ്ങളില്‍ ആധ്യാത്മികതയും സേവനവുമായി മുന്നോട്ടുപോകുമെന്നും അതോടൊപ്പം അർഹതപ്പെട്ടവരെ സഹായിക്കുകയും ചെയ്യുകയാണ് ലക്ഷ്യമെന്നും കമ്മിറ്റി അറിയിച്ചു.
STORY HIGHLIGHTS:The Oman Zone First Committee of the Orthodox Christian Youth Movement came into existence