Event

ദാഹിറ ടൂറിസം ഫെസ്റ്റിവലിന് തുടക്കം

മസ്കത്ത് | ദാഹിറ ടൂറിസം ഫെ
സ്റ്റിവൽ 2024ലെ ആദ്യ രണ്ട് ദിവസങ്ങളിൽ സന്ദർശിച്ചത് 20,000ൽ പരം ആളുകൾ. ഫെബ്രുവരി 15 ന് ആരംഭിച്ച ഉത്സവം മാർച്ച് ആറ് വരെ തുടരും. വിനോദ പരിപാടികൾക്കൊപ്പം പൈതൃക പ്രദർശനങ്ങളും വിജ്ഞാന വേദികളും ഇവിടെ ഒരുക്കിയിട്ടുണ്ട്.

വിവിധ മത്സര പരിപാടികളും സന്ദർശകർക്കായി നടന്നുവരുന്നുണ്ട്. ഗവർണറുടെ ഓഫീസ് ആണ് പരിപാടി സംഘടിപ്പിക്കുന്നത്.

പ്രത്യേകം ഒരുക്കിയവേദിയിൽ വിനോദ പരിപാടി കൾ ആസ്വദിക്കാൻ വൈകുന്നേരങ്ങളിൽ നൂറ് കണക്കിന് പേരെത്തുന്നു. ഗവർണറേറ്റിന്റെ പ്രത്യേകതകൾക്കും ഭൂമിശാസ്ത്ര പരമായ വിശേഷങ്ങൾക്കും പ്രചാരം നൽകുന്നതിനും മേഖലയിലേക്ക് കൂടുതൽ നിക്ഷേപകരെ ആകർഷിക്കുന്നതുമായ ലക്ഷ്യങ്ങളോടെയാണ് അധികൃതർ ഫെസ്റ്റിവൽ ഒരുക്കിയിരിക്കുന്നത്. വരുന്ന ഓരോ ദിവസങ്ങളിലും വ്യത്യസ്ത ആഘോഷ പരിപാടികൾ അരങ്ങേറുമെന്ന് സംഘാടകർ അറിയിച്ചു.

STORY HIGHLIGHTS:Dahira Tourism Festival begins

Related Articles

Back to top button