News

മസ്കറ്റ് കെ എം സി സി തൃശൂർ ജില്ല കമ്മറ്റിക്ക് പുതിയ സാരഥികൾ

മസ്കറ്റ് കെ എം സി സി തൃശൂർ ജില്ല കമ്മറ്റിക്ക് പുതിയ സാരഥികൾ

മസ്കറ്റ്: മസ്കറ്റ് കെ.എം.സി.സി തൃശൂർ ജില്ല കമ്മറ്റിയുടെ പുതിയ സാരഥികളായി പ്രസിഡണ്ട് അക്ബർഷാ ചാവക്കാട്, ജനറൽ സെക്രട്ടറി സിദ്ദിഖ് എ.പി കുഴിങ്ങര, ട്രഷറർ ഖലീൽ നാട്ടിക എന്നിവരെ തിരഞ്ഞെടുത്തു.
  
ഫെബ്രുവരി 16 വെള്ളിയാഴ്ച്ച ബർക്ക തഖ്‌വ മദ്രസയിൽ വെച്ച് നടന്ന ജനറൽ ബോഡി യോഗത്തിൽ മസ്കറ്റ് കേന്ദ്ര കമ്മിറ്റി പ്രതിനിധികളായ നവാസ് മത്ര, ഷാജഹാൻ അൽകുവൈർ എന്നിവരുടെ സാന്നിധ്യത്തിലാണ് പുതിയ കമ്മറ്റി നിലവിൽ വന്നത്.


ഉപദേശക സമിതി ചെയർമാൻ നാസർ കൊടുങ്ങല്ലൂർ അംഗങ്ങളായി യൂസഫ് ചേറ്റുവ, നാസർ മത്ര എന്നിവരെയും


വൈസ് പ്രസിഡണ്ടുമാരായി റൗഫ് എടക്കഴിയൂർ, ജംഷീർ ഗുരുവായൂർ,  റഹീം ചാവക്കാട്, നൗഷാദ് കുന്നംകുളം, എന്നിവരെയും
വർക്കിംഗ് സെക്രട്ടറിയായി മുഹമ്മദ് ആരിഫ് കോട്ടോലിനേയും ജോയിൻ സെക്രട്ടറിമാരായി നൗഷാദ് തൊട്ടാപ്പ്, ശിഹാബ് അൽകുവൈർ, നസീം പന്നിത്തടം, ഫഹദ് തൃപ്രയാർ എന്നിവരേയും, റിലീഫ് കമ്മിറ്റി ചെയർമാനായി നിസാം ബർക്കയേയും വൈസ് ചെയർമാനായി ഫക്രുദ്ധിൻ  കല്ലായി എന്നിവരെയും ഐക്യകണ്ഠേന  തെരഞ്ഞെടുത്തു.
      
ബർക്ക കരീം ഹാജിയുടെ പ്രാർത്ഥനയോടെ തുടങ്ങിയ  യോഗത്തിൽ ബർക്ക കെ.എം.സി.സി സെക്രട്ടറി ഷെരീഫ് കമ്മിറ്റി ഭാരവാഹികൾക്ക് ആശംസ അറിയിച്ചു.

STORY HIGHLIGHTS:New drivers for Muscat KMCC Thrissur District Committee

Related Articles

Back to top button