ഇന്ത്യൻ സോഷ്യല്‍ ക്ലബ് ഒമാൻ കേരള വിഭാഗം ഒ.എൻ.വി അനുസ്മരണം സംഘടിപ്പിച്ചു
ഒമാൻ:പ്രണയമായും വിരഹമായും ഗൃഹാതുര നൊമ്ബരമായും മലയാള കാവ്യലോകത്തില്‍ ഉന്നത സ്ഥാനം അലങ്കരിച്ച, മലയാളത്തിന്റെ കാവ്യസൂര്യൻ ഒ.എൻ.വി.
യുടെ ഓർമ്മ ദിനം കേരളാ വിഭാഗം”അരികില്‍ നീ ഉണ്ടായിരുന്നെങ്കില്‍… ഓർമ്മകളില്‍ ഒ.എൻ.വി.” എന്ന പേരില്‍ വിപുലമായ പരിപാടികളോടെ ആചരിച്ചു.
ഒമാനിലെ പൊതു സമൂഹത്തിനായ് കവിതാ രചനാ, കാവ്യാലാപാനം തുടങ്ങിയ മത്സരങ്ങള്‍ ഓണ്‍ലൈൻ ആയി സംഘടിപ്പിച്ചിരുന്നു. ഫെബ്രുവരി 15 വ്യഴാഴ്ച വൈകീട്ട് ഇന്ത്യൻ സോഷ്യല്‍ ക്ലബ്ബ് ദാർസൈറ്റില്‍ വച്ച് അനുസ്മരണ പരിപാടിയില്‍ കേരള വിഭാഗം കലാകാരൻമാർ അവതരിപ്പിച്ച ഒ.എൻ. വി യുടെ നാടക സിനിമ ഗാനങ്ങളും കവിതകളും കോർത്തിണക്കികൊണ്ട് ഗാനസന്ധ്യയും, നൃത്താവിഷ്കാരവും അരങ്ങേറി. പരിപാടിയില്‍ മികച്ച പങ്കാളിത്തം ഉണ്ടായിരുന്നു.
കവിതാ രചനാ മത്സരത്തില്‍ ലേഖ സജീവ്, പ്രിജിത സുരേഷ് എന്നിവർ ഒന്നും രണ്ടും സ്ഥാനം കരസ്ഥമാക്കി. കാവ്യാലാപാന മത്സരത്തില്‍ ഗീതാഞ്ജലി എം.ജെ, അൻവിൻ അജിത്ത് കുമാർ, ശിവന്യ ശ്രീകുമാർ , ദിയ ആർ നായർ, ആഷിക നിഷാദ് എന്നിവർ വിജയികളായി.
കേരളാ വിഭാഗം കോ. കണ്‍വീനർ കെ.വി. വിജയൻ സ്വഗതവും കേരളാ വിഭാഗം കണ്‍വീനർ സന്തോഷ് കുമാർ അധ്യക്ഷതയും വഹിച്ച അനുസ്മരണ പരിപാടിയില്‍ അഭിലാഷ് ശിവൻ ഒ.എൻ.വി. അനുസ്മരണ പ്രഭാഷണം നടത്തി. ഇന്ത്യൻ സോഷ്യല്‍ ക്ലബ് ഒമാൻ എൻഹാൻസ്മെന്റ് & ഫെസിലിറ്റീസ് സെക്രട്ടറി വില്‍സണ്‍ ജോർജ് മത്സര വിജയികള്‍ക്ക് സമ്മാനദാനം നടത്തി. സാഹിത്യ വിഭാഗം സെക്രട്ടറി ജഗദീഷ് കെ നന്ദി പറഞ്ഞു
STORY HIGHLIGHTS:ONV commemoration was organized by Indian Social Club Oman Kerala Section