സര്‍ക്കാര്‍ മേഖലയിലെ ആദ്യ ഫെര്‍ട്ടിലിറ്റി സെന്റര്‍ തുറന്നു
ഒമാൻ:രാജ്യത്തെ സർക്കാർ മേഖലയിലുള്ള ആദ്യത്തെ ഫെർട്ടിലിറ്റി സെന്റർ നാടിന് സമർപ്പിച്ചു. ആരോഗ്യമന്ത്രി ഡോ.ഹിലാല്‍ അലി അല്‍ സബ്തി, സാമൂഹിക വികസന മന്ത്രി ഡോ. ലൈല അഹമ്മദ് അല്‍ നജാർ എന്നിവരുടെ സാന്നിധ്യത്തില്‍ സുല്‍ത്താൻ ഖാബൂസ് സർവകലാശാല അസിസ്റ്റന്റ് വൈസ് ചാൻസലർ ഡോ. മുന ഫഹദ് മഹ്മൂദ് അല്‍ സഈദാണ് ഉദ്ഘാടനം ചെയ്തത്.
അല്‍ വത്തായ ഒബ്സ്റ്റെട്രിക്സ് ആൻഡ് ഗൈനക്കോളജി കോംപ്ലക്സിലാണ് ഫെർട്ടിലിറ്റി സെന്റർ. ഉയർന്ന പ്രഫഷനലിസത്തില്‍ ഒരുക്കിയിരിക്കുന്ന കേന്ദ്രത്തില്‍ വന്ധ്യത, ഗർഭധാരണ സഹായ കണ്‍സള്‍ട്ടന്റുമാർ, സാങ്കേതിക വിദഗ്ധർ, ഭ്രൂണ ശാസ്ത്രജ്ഞർ എന്നിവരടങ്ങുന്ന മെഡിക്കല്‍ ടീമാണ് ഉള്‍പ്പെടുന്നത്. ആദ്യ വർഷത്തില്‍ 1,000 കേസുകള്‍ കൈകാര്യം ചെയ്യാനാണ് സെന്റർ ലക്ഷ്യമിടുന്നത്. അടുത്ത വർഷമിത് 1,500 ആയി ഉയർത്തും. ഗർഭധാരണ നിരക്ക് വർധിപ്പിക്കുന്നതിനും മറ്റുമായി അന്താരാഷ്ട്രതലത്തില്‍ അംഗീകരിക്കപ്പെട്ട നൂതന ചികിത്സ രീതികളായിരിക്കും അവലംബിക്കുക.
STORY HIGHLIGHTS:Govt opens first fertility center in sector