News
ഒഴുക്കിൽ പെട്ടു മരിച്ച അബ്ദുൽ വാഹിദിന്റെ മൃതദേഹം നാട്ടിലെത്തിച്ചു; ഖബറടക്കം ഉച്ചയ്ക്ക്
ആലപ്പുഴ: ഒമാനിൽ ഒഴുക്കിൽ പെട്ടു മരിച്ച ആലപ്പുഴ സ്വദേശി അബ്ദുൽ വാഹിദ് റഹുമാനിയുടെ മൃതദേഹം രാവിലെ നാട്ടിലെത്തിച്ചു. ഖബറടക്കം ഉച്ചയോടെ ആലപ്പുഴ വടുതല കോട്ടൂർ പള്ളി ഖബർസ്ഥാനിൽ നടക്കും. മഴ മൂലം ഒമാനിൽ ഉണ്ടായ വെള്ളപ്പാച്ചിൽ വാഹിദ് ഉൾപ്പെടെ ഏഴു പേരാണ് മരിച്ചത്. ഒമാനിലെ ശർഖിയ ഗവർണറേറ്റിലെ ഇബ്രയിൽ നിന്നും അറുപതു കിലോമീറ്റർ അകലെ വാദിയിലെ വെള്ളപ്പാച്ചിലിൽ കുടുങ്ങുകയായിരുന്നു. മസ്കറ്റിലെ മൊബേലയിലുള്ള സ്വകാര്യ ടോയ്സ് കമ്പനിയുടെ മിനി സെയിൽസ് വാനിൽ ഒമാൻ സ്വദേശി ഡ്രൈവറുമായി ടോയ്സ് വിതരണത്തിന് പോകുമ്പോളാണ് ഇവർ സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽ അകപ്പെട്ടത്.
STORY HIGHLIGHTS:The body of Abdul Wahid, who died in the flood, was brought home; Including the grave at noon
Follow Us