News

ഒമാനിലെ മൂന്ന് നഗരം യുനെസ്‌കോ ഗ്ലോബൽ നെറ്റ്‌വർക്ക് ഓഫ് ലേണിംഗ് സിറ്റികളിൽ ഇടം പിടിച്ചു

മസ്‌കറ്റ്: യുനെസ്‌കോ ഗ്ലോബൽ നെറ്റ്‌വർക്ക് ഓഫ് ലേണിംഗ് സിറ്റികളിൽ മൂന്ന് ഒമാനി നഗരങ്ങളെ ഉൾപ്പെടുത്തിയതായി യുണൈറ്റഡ് നേഷൻസ് എജ്യുക്കേഷണൽ, സയൻ്റിഫിക് ആൻഡ് കൾച്ചറൽ ഓർഗനൈസേഷൻ (യുനെസ്കോ) അറിയിച്ചു. മസ്‌കറ്റിലെ വിലായത്ത്, നിസ്വയിലെ വിലായത്ത്, സൂരിലെ വിലായത്ത് എന്നിവയാണ് മൂന്ന് നഗരങ്ങൾ.



ലോകമെമ്പാടുമുള്ള വിവിധ രാജ്യങ്ങളിൽ നിന്നുള്ള പുതുതായി ലിസ്റ്റുചെയ്ത നഗരങ്ങളുടെ പ്രതിനിധികളെ പങ്കെടുപ്പിച്ച് യുനെസ്കോ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ലൈഫ് ലോംഗ് ലേണിംഗ് ബുധനാഴ്ച സംഘടിപ്പിച്ച വെർച്വൽ ചടങ്ങിനിടെയാണ് പ്രഖ്യാപനം നടന്നത്. ഈ ശൃംഖലയിൽ ചേരുന്നത് ആജീവനാന്ത പഠനം എന്ന തത്വം പ്രായോഗികമായി കൈവരിക്കാൻ ഈ നഗരങ്ങൾ നടത്തുന്ന ശ്രമങ്ങളുടെ അംഗീകാരമാണ്.

STORY HIGHLIGHTS:Three cities in Oman have been included in the UNESCO Global Network of Learning Cities

Related Articles

Back to top button