ഇന്ത്യൻ സ്‌കൂള്‍ ബോര്‍ഡ് അഡ്മിൻ സ്റ്റാഫിനുള്ള പരിശീലനം സംഘടിപ്പിച്ചു
ഒമാൻ:ഓഫീസിന്റെ കാര്യക്ഷമമായ നടത്തിപ്പിന് ആവശ്യമായ നൂതന കഴിവുകള്‍ ഉപയോഗിച്ച് ജീവനക്കാരെ സജ്ജരാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി ഒമാനിലെ ഇന്ത്യൻ സ്കൂളുകളുടെ അഡ്മിൻ ജീവനക്കാർക്കായി ‘ഇഫക്റ്റീവ് ബിസിനസ് കമ്മ്യൂണിക്കേഷനും ഓഫീസ് മര്യാദയും’ എന്ന വിഷയത്തില്‍ പരിശീലനം സംഘടിപ്പിച്ചു.
ഇന്ത്യൻ സ്കൂള്‍ മസ്കറ്റില്‍ വെച്ച് വച്ച് നടന്ന പരിശീലന പരിപാടി ഇന്ത്യൻ സ്കൂള്‍സ് ഒമാൻ ഡയറക്ടർ ബോർഡ് ചെയർമാൻ ഡോ.ശിവകുമാർ മാണിക്കം ഉദ്ഘാടനം ചെയ്തു. ഫലപ്രദമായ അധ്യാപനത്തിനും പഠനത്തിനും അനുയോജ്യമായ അന്തരീക്ഷം സൃഷ്ടിക്കുന്നതില്‍ അഡ്മിൻ സ്റ്റാഫുകളുടെ സംഭാവനകള്‍ അത്യന്താപേക്ഷിതമാണെന്ന് ശിവകുമാർ മാണിക്കും പറഞ്ഞു.
ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും കോർപ്പറേറ്റുകളിലും മറ്റ് സംഘടനകളിലുമായി 150 ലധികം പരിശീലന കോഴ്സുകള്‍ നടത്തി പരിചയസമ്ബന്നനായ സർട്ടിഫൈഡ് പരിശീലകനായ ഡോ.ബിനു ജെയിംസ് മാത്യുവാണ് പരിശീലന പരിപാടിക്ക് നേതൃത്വം നല്‍കിയത്. ഇന്ത്യൻ സ്കൂള്‍ അഡ്മിൻ ജീവനക്കാർക്കായി സംഘടിപ്പിച്ച പരിപാടിയില്‍ രേഖാമൂലമുള്ളതും സംസാരിക്കുന്നതുമായ ആശയവിനിമയം, സമയ മാനേജ്മെന്റ്, വൈകാരിക ബുദ്ധി, സമഗ്രത, രഹസ്യസ്വഭാവം എന്നിവയെക്കുറിച്ചുള്ള പരിശീലനവും ഉള്‍പ്പെടുന്നു. അനധ്യാപക ജീവനക്കാരുടെ വ്യക്തിഗത കഴിവുകള്‍ വർധിപ്പിക്കുക എന്നതാണ് ഈ പരിപാടിയുടെ പ്രധാന ലക്ഷ്യം.
STORY HIGHLIGHTS:Indian School Board organized training for admin staff