News

ആദമിൽ വീടിന് തീപിടിച്ചു



മസ്കത്ത് | ദാഖിലിയ ഗവർണറേറ്റിലെ ആദം വിലായത്തിൽ താമസ കെട്ടിടത്തിന് തീപിടിച്ചു. സിവിൽ ഡിഫൻസ് ആന്റ് ആംബുലൻസ് വിഭാഗം അഗ്നിശമന സേനയെത്തി തീ നിയന്ത്രണ വിധേയമാക്കി. ആർക്കും പരുക്കേറ്റിട്ടില്ലെന്ന് സിവിൽ ഡിഫൻസ് അറിയിച്ചു. വീട്ടിലെ നിരവധി വസ്തുക്കൾ കത്തിനശിച്ചു. അപകട കാരണം വ്യക്തമല്ല. കഴിഞ്ഞ ദിവസങ്ങളിൽ നിരവധി തീപിടിത്തങ്ങളാണ് വിവിധ ഗവർണറേറ്റുകളിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത്. ആളുകൾക്ക് വലിയ സാമ്പത്തിക നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. താമസ കെട്ടിടങ്ങളിലും മറ്റും തീപ്പിടിത്തങ്ങൾ ഒഴിവാക്കുന്നതിന് സുരക്ഷാ മാനദണ്ഡങ്ങൾ ഉറപ്പുവരുത്തണമെന്നും വീട്ടുപകരണങ്ങളുടെ പ്രവർത്തന ക്ഷമത ഇടയ്ക്കിടെ പരിശോധിക്കണമെന്നും അധികൃതർ നിർദേശിച്ചു.

STORY HIGHLIGHTS:  A fire broke out in a residential building at Adam Vilayam in Dakhiliya Governorate.

Related Articles

Back to top button