News

ഭക്ഷ്യശാലകളിൽ പരിശോധന തുടരുന്നു

ഭക്ഷ്യശാലകളിൽ പരിശോധന തുടരുന്നു

മസ്കത്ത് | ആരോഗ്യ മാനദണ്ഡങ്ങൾ പാലിക്കാതെ പ്രവർത്തിച്ചു വന്ന ഭക്ഷ്യോത്പന്ന വിൽപന ശാലകൾക്കെതിരെ നടപടി. നഗരസഭ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ നിയമലംഘനം കണ്ടെത്തിയതിനെത്തുടർന്നാണ് നടപടി. പരിശോധനാ വേളയിൽ ചെറുതും വലുതുമായ നിയലംഘനങ്ങൾ കണ്ടെത്തി. ഗുരുതരമല്ലാത്ത നിയമലംഘനങ്ങൾക്ക് മുന്നറിയിപ്പു നൽകി. ചില കേസുകളിൽ പിഴയും ചുമത്തി. എന്നാൽ കനത്ത കുറ്റം കണ്ടെത്തിയ ഷോപ്പു

കളാണ് അടച്ചു പൂട്ടിയത്. ആരോഗ്യ സുരക്ഷക്കു ഭീഷണി സൃഷ്ടിക്കുന്ന ഉത്പന്നങ്ങൾ വിൽപനക്കായി സൂക്ഷിച്ചതും വിതരണം ചെയ്യു ന്നതും കണ്ടെത്തിയതിനെത്തുടർന്നാണ് നടപടി. സ്ഥാപനങ്ങൾക്കകത്ത് മതിയായ സുരക്ഷയും ശുചിത്വവും പാലിക്കാത്തവർക്കെതിരെയും നടപടിയുണ്ട്.

STORY HIGHLIGHTS:Inspection continues in food establishments

Related Articles

Back to top button