News

സലാലയിൽ അനധികൃതമായി ഭൂമി കൈവശംവെച്ചവർക്കെതിരെ നടപടി

സലാല | ദോഫാർ ഗവർണ
റേറ്റിൽ അനുമതി ഇല്ലാതെ കൈയേറി നിർമിച്ച കെട്ടിടങ്ങളും മതിലുകളും നഗരസഭയുടെ നേതൃത്വത്തിൽ നീക്കം ചെയ്തു. സലാല വിലായ ത്തിന്റെ വിവിധ ഭാഗങ്ങളാലിരുന്നു നടപടി. സുരക്ഷാ ഉദ്യോഗസ്ഥരും സന്നിഹിതരായിരുന്നു. നിയമം ലംഘിച്ചവർക്ക് ഇവ നീക്കം ചെയ്യുന്നതിന് നോട്ടീസ് നൽകുകയും ഒരാഴ്ച സമയം അനുവദിക്കുകയും ചെയ്ത ശേഷമാണ് പൊളിച്ചുനീക്കൽ നടപടികൾ.

ഉടമസ്ഥാവകാശ കാലാവധി കഴിഞ്ഞവർക്കെതിരെയും നടപടിയുണ്ടാകും.

കൈയേറ്റങ്ങൾക്കെതിരെ വിവിധ നഗരസഭകൾ നേരത്തെയും ശക്തമായ നടപടികൾ സ്വീകരിച്ചിരുന്നു. തുടർന്നും പരിശോധനകളും നടപ ടികളും തുടരും.

STORY HIGHLIGHTS:Action against those illegally occupying land in Salalah

Related Articles

Back to top button