Business

ദുകം റിഫൈനറി ആൻഡ് പെട്രോകെമിക്കല്‍ ഇൻഡസ്ട്രീസ് ഉദ്ഘാടനം ചെയ്തു .

ദുഗം: കുവൈറ്റ് അമീർ ഷെയ്ഖ് മിഷാൽ അൽഅഹമ്മദ് അൽ ജാബർ അൽ സബാഹിൻ്റെ സാന്നിധ്യത്തിൽ ദുഖ്മിൻ്റെ (സെസാഡ്) പ്രത്യേക സാമ്പത്തിക മേഖലയിൽ ദുഖ്ം റിഫൈനറിയുടെയും പെട്രോകെമിക്കൽ ഇൻഡസ്ട്രീസിൻ്റെയും ഉദ്ഘാടനം സുൽത്താൻ ഹൈതം ബിൻ താരിക് നിർവ്വഹിച്ചു.

ഗള്‍ഫ് മേഖലയിലെ ഏറ്റവും വലിയ ഊർജ്ജ പദ്ധതികളിലൊന്നായ ദുകം റിഫൈനറി ആൻഡ് പെട്രോകെമിക്കല്‍ ഇൻഡസ്ട്രീസ് ഉദ്ഘാടനം ചെയ്തു .

ഒമാൻ ഭരാണാധികാരിയും കുവൈത്ത് അമീറും ചേർന്നാണ് പദ്ധതി നാടിന് സമർപ്പിച്ചത്. ദുകം പ്രത്യേക സാമ്ബത്തിക മേഖലയ്ക്കുള്ളിലാണ് റിഫൈനറി സ്ഥിതി ചെയ്യുന്നത്.

ഒമാനി ഒ.ക്യു ഗ്രൂപ്പും കുവൈത്ത് പെട്രോളിയം ഇൻറർനാഷണല്‍ കമ്ബനിയും തമ്മിലുള്ള സഹകരണത്തിലാണ് ബൃഹത്തായ ദുകം റിഫൈനറി പദ്ധതി ഒരുങ്ങിയത്. വാണിജ്യ അടിസ്ഥാനത്തില്‍ പ്രവർത്തനങ്ങള്‍ ആരംഭിക്കുന്നതോടെ ഒമാന്‍റെ മൊത്തം എണ്ണം ശുദ്ധീകരണ ശേഷി പ്രതിദിനം 500,000 ബാരലായി ഉയർത്താൻ കഴിയും.

ആധുനിക ഹൈഡ്രോകാർബണ്‍ ക്രഷിങ്, കോക്കിങ് യൂണിറ്റുകള്‍ ഉള്‍പ്പെടെയുള്ള അത്യാധുനിക സാങ്കേതിക വിദ്യകളോടെയാണ് റിഫൈനറി ഒരുക്കിയിരിക്കുന്നത്. ഈ മേഖലയെ തിരക്കേറിയ വ്യാവസായിക, സാമ്ബത്തിക കേന്ദ്രമാക്കി മാറ്റുന്നതില്‍ നിർണായകമായ പങ്കുവഹിക്കും.

ഒമാന്‍റെ കിഴക്കൻ തീരത്തെ തന്ത്രപ്രധാനമായ സമുദ്രസ്ഥാനം പ്രയോജനപ്പെടുത്തി, ആഗോള വിപണികളിലേക്ക് പെട്രോളിയം ഉല്‍പന്നങ്ങള്‍ കയറ്റുമതി ചെയ്യുന്നതില്‍ റിഫൈനറി ഒരു പ്രധാന ചാലകശക്തിയാകും. ദ്രവീകൃത പെട്രോളിയം വാതകം, നാഫ്ത, ഡീസല്‍, ജെറ്റ് ഇന്ധനം തുടങ്ങിയ വൈവിധ്യമാർന്ന ഉല്‍പ്പന്നങ്ങളാണ് ദുകം റിഫൈനറിയില്‍ ഉല്പാദിപ്പിക്കുക .

പുതിയ റിഫൈനറി കുവൈത്തും ഒമാനും സംയുക്തമായി നടത്തുന്ന ഏറ്റവും വലിയ നിക്ഷേപ പദ്ധതിയാണ്. ഇരു രാജ്യങ്ങളും തമ്മിലെ പരസ്പര ബന്ധവും സഹകരണവും ശക്തിപ്പെടുത്താൻ സംയുക്ത നിക്ഷേപം സഹായകമാവും. റിഫൈനറികളിലും പെട്രോകെമിക്കല്‍ മേഖലയിലും രണ്ട് അറബ് ഗള്‍ഫ് രാജ്യങ്ങള്‍ തമ്മിലുള്ള ഏറ്റവും വലിയ നിക്ഷേപ പദ്ധതിയാണ്.

STORY HIGHLIGHTS:His Majesty Sultan Haitham bin Tarik presidedover the opening of Duqm Refinery and PetrochemicalIndustries in the Special Economic Zone of Duqm(SEZAD) today, in the presence of Sheikh Mishal AlAhmad Al Jaber Al Sabah, Emir of Kuwait.

Related Articles

Back to top button