NewsTravel

ദുകമിലേക്ക് പകുതി നിരക്കിൽ മുവാസലാത്ത് ടിക്കറ്റ്

ദുകമിലേക്ക് ടിക്കറ്റ് നിരക്ക് കുറച്ച് മുവാസലാത്ത്. മസ്‌കത്ത് -ദുകം റൂട്ടിൽ തിരഞ്ഞെടുക്കപ്പെട്ട സർവീസുകളിൽ പകുതി നിരക്കിലാണ് ടിക്കറ്റ് ലഭ്യമാക്കിയിരിക്കുന്നത്. ഈ മാസം എട്ടിന് ദു കമിലേക്കും തിരിച്ചുമുള്ള മുഴുവൻ സർവീസുകളിലും ഒരു ഭാഗത്തേക്കുള്ള ടിക്ക റ്റ് 2.750 റിയാലിന് ലഭിക്കും. നേരത്തെ 5.500 റിയാൽ ആയിരുന്നു ടിക്കറ്റ് നിരക്ക്.

രാവിലെ സമയങ്ങളിലാണ് മസ്‌കത്തിൽ നിന്ന് ദുകമിലേക്കും ദുകമിൽ നിന്ന് മസ്‌കത്തിലേക്കും സർവീ സുകളുള്ളത്. അസൈബ ബസ് സ്‌റ്റേഷനിൽ നിന്നാണ് ദുകമിലേക്കുള്ള ട്രിപ്പ് പുറപ്പെടുന്നത്.

മുവാസലാത്ത് വെബ്സൈറ്റ് വഴി മുൻകൂട്ടി ടിക്കറ്റ് ബുക്ക് ചെയ്യാനാകും. നേരിട്ട് ബസ് ‌സ്റ്റേഷനിൽ എത്തുന്നവർക്ക് ഇവിടെ വെച്ച് ടിക്കറ്റ് സ്വന്തമാക്കാം.

Story highlight : Half price Muwasalat ticket to Dukam

Related Articles

Back to top button