News

തൊഴിലുടമ തൻ്റെ ഭാര്യയെ തടവിലാക്കിയെന്നും മോചനത്തിനായി അടിയന്തരമായി ഇടപെടണമെന്നും ആവശ്യപ്പെട്ട് ഇന്ത്യക്കാരൻ പോലീസിൽ പരാതി നൽകി.

ഒമാനിൽ തൊഴിലുടമ തൻ്റെ ഭാര്യയെ തടവിലാക്കിയെന്നും മോചനത്തിനായി അടിയന്തരമായി ഇടപെടണമെന്നും ആവശ്യപ്പെട്ട് ഇന്ത്യക്കാരൻ പോലീസിൽ പരാതി നൽകി. ഛത്തീസ്ഗഢ് സ്വദേശിയായ യുവാവാണ് ഭാര്യയെ രക്ഷിക്കാൻ പോലീസിന്റെ സഹായം തേടിയത്. തന്നെ വിട്ടയക്കാൻ രണ്ടോ മൂന്നോ ലക്ഷം വേണമെന്നാണ് തൊഴിലുടമ ആവശ്യപ്പെടുന്നതെന്ന് യുവതി പറയുന്ന വീഡിയോയും ഭർത്താവ് പങ്കിട്ടു. പരാതി ലഭിച്ചതായി ദുർഗ് അഡീഷണൽ പോലീസ് സൂപ്രണ്ട് (സിറ്റി) അഭിഷേക് ഝാ പറഞ്ഞു. ജോലിക്കായി ഒമാനിലേക്ക് പോയ ഭാര്യയെ ബന്ധപ്പെടാൻ കഴിയുന്നില്ലെന്ന് കാണിച്ച് ജോഗി മുകേഷ് എന്നയാളിൽ നിന്നാണ് പരാതി ലഭിച്ചതെന്നും പോലീസ് സൂപ്രണ്ട് വ്യക്തമാക്കി.

തുടർനടപടികൾക്കായി കേന്ദ്രത്തെ
സമീപിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് പോലീസ്
സൂപ്രണ്ട് അറിയിച്ചു. ദുർഗ് ജില്ലയിലാണ്
പരാതിക്കാരനായ മുകേഷ് താമസിക്കുന്നത്. കഴിഞ്ഞ
മാർച്ചിലാണ് പാചകത്തൊഴിലാളിയായി ഭാര്യ
ദീപിക ഒമാനിലേക്ക് പോയതായി മുകേഷ്
പിടിഐയോട് പറഞ്ഞു. ഇന്ത്യൻ പ്രധാനമന്ത്രി
നരേന്ദ്ര മോദി വിഷയത്തിൽ ആവശ്യമായ
ഇടപെടൽ നടത്തണമെന്നും അദ്ദേഹം
അഭ്യർത്ഥിച്ചു.ഭിലായിലെ (ദുർഗ്) ഖുർസിപാറിൽ
നിന്നുള്ള ഒരു വ്യക്തി വഴിയാണ് ദീപിക വിസ
ഏജന്റിനെ സമീപിക്കുന്നത്. ഹൈദരാബാദിൽ
നിന്നുള്ള അബ്ദുല്ല എന്നയാളാണ് വിസ ഏജന്റ്.
കേരളത്തിൽ നിന്നാണ് ഒമാനിലേക്ക്
യാത്രതിരിച്ചത്. വിസ ഏജന്റ് ഇതിനാവശ്യമായ
സൗകര്യമൊരുക്കി. ഒമാനിലെ ഒരു വീട്ടിൽ
പാചകക്കാരിയായി ജോലി ചെയ്യണമെന്നായിരുന്നു
ഞങ്ങളോട് പറഞ്ഞിരുന്നത്. എന്നാൽ
വീട്ടുജോലികൾ ചെയ്യാൻ ഭാര്യ നിർബന്ധിതയായി.
6-7 മാസം അത് തുടർന്നു. ഞാൻ അവളോട് ക്ഷമിച്ച്
നിൽക്കാൻ പറഞ്ഞിരുന്നുവെന്നും മുകേഷ്
പറഞ്ഞു.അടുത്തിടെ ദീപിക തൊഴിലുടമയുടെ
ആക്രമണത്തിനിരയായി. തുടർന്ന്, ഞാൻ അവളുടെ
തൊഴിലുടമയായ സ്ത്രീയോട് ഫോണിൽ സംസാരിച്ചു.

എന്റെ ഭാര്യയെ തിരിച്ചയക്കാൻ ആവശ്യപ്പെട്ടു. എന്നാൽ അവളെ മോചിപ്പിക്കാൻ അവൾ 2-3 ലക്ഷം രൂപ ആവശ്യപ്പെട്ടു. പോലീസിൽ പരാതിപ്പെട്ടിട്ടുണ്ട്. എന്റെ ഭാര്യയുടെ ഇന്ത്യയിലേക്കുള്ള മടങ്ങിവരവ് ഉറപ്പാക്കാൻ ഞാൻ പ്രധാനമന്ത്രി സാറിനോട് അഭ്യർത്ഥിക്കുന്നു- മുകേഷ് പറഞ്ഞു.താൻ ഒമാനിൽ തടവിലാണെന്ന് അറിയിച്ച് ദീപിക അയച്ച വീഡിയോ മുകേഷ് പങ്കുവെച്ചിട്ടുണ്ട്. ‘സർ, എന്റെ പേര് ദീപിക, ഞാൻ ഭിലായ് (ദുർഗ് ) സ്വദേശിയാണ്. കള്ളം പറഞ്ഞ് ആരോ എന്നെ ഇവിടെ കുടുക്കിയിരിക്കുന്നു. ഞാൻ ഇവിടെ തടവിലാണ്. എന്നെ മർദ്ദിക്കുകയും ആക്രമിക്കുകയും ചെയ്തു. നാട്ടിലേക്ക് പോകാൻ അനുവദിക്കണമെന്ന് അവരോട് ആവശ്യപ്പെട്ടപ്പോൾ എന്നോട് 2-3 ലക്ഷം രൂപ ആവശ്യപ്പെട്ടു. എന്നെ മറ്റൊരാൾക്ക് വിൽക്കുമെന്ന് അവർ പറയുന്നു. എന്നെ രക്ഷിക്കൂ സർ. ഞാൻ വിൽക്കപ്പെടാൻ ആഗ്രഹിക്കുന്നില്ല. ഞാൻ വേദനയിലാണ്. അവർ എന്നെ വളരെയധികം പീഡിപ്പിക്കുന്നു’- വീഡിയോയിൽ ദീപിക പറഞ്ഞു.

STORY HIGHLIGHTS:The Indian filed a complaint with the police demanding that his employer imprison his wife and urgently intervene for her release.

Related Articles

Back to top button