News

സ്‌മാർട്ട് മീറ്ററുകൾ സ്ഥാപിക്കുന്ന പദ്ധതി വേഗത്തിൽ പൂർത്തിയാക്കാൻ അധികൃതർ.

മസ്കത്ത് | കൃത്യമായ റീഡിംഗ് ലഭിക്കാൻ പഴയ മീറ്ററുകൾ മാറ്റി സ്‌മാർട്ട് മീറ്ററുകൾ സ്ഥാപിക്കുന്ന പദ്ധതി വേഗത്തിൽ പൂർത്തിയാക്കാൻ അധികൃതർ. 60 ശതമാനം ഉപയോക്താക്കളിലും സ്മാർട്ട് മീറ്ററുകൾ സ്ഥാപിച്ചു കഴിഞ്ഞതായി അതോറിറ്റി ഫോർ പബ്ലിക് സർവീസസ് റഗു ലേഷൻ ചെയർമാൻ ഡോ. മൻസൂർ ബിൻ താലിബ് അൽ ഹിനായി പറഞ്ഞു. സ്മാർട്ട് മീറ്ററുകൾ മികച്ച സേവനം വാഗ്‌ധാനം ചെയ്യുന്നു. 2025 ഓടെ പദ്ധതി 100 ശതമാനം പൂർത്തിയാക്കുമെന്നും മൻസൂർ അൽ ഹിനായി പറഞ്ഞു.

നേരിട്ടെത്താതെ തന്നെ ഓരോ മീറ്ററും പരിശോധി ക്കാൻ സ്മാർട്ട് മീറ്ററിലൂടെ സാധിക്കും. ഇതിലൂടെ ഏകദേശ യൂട്ടിലിറ്റി ബില്ലുകൾ നൽകുന്നത് ഒഴിവാക്കാനാകും. വൈദ്യുതിക്ക് വേണ്ടി 4.5 ലക്ഷം മീറ്ററുകളും കുടിവെള്ളത്തിനായി നാല് ലക്ഷം മീറ്ററുകളും കഴിഞ്ഞ വർഷം സ്മാർട്ടാക്കിയിട്ടുണ്ട്. വരിക്കാരുടെ എണ്ണത്തിലും വർധനയുണ്ടായി. വൈദ്യുതി ഉപഭോക്താക്കളിൽ മൂന്നര ശതമാനവും വെള്ളത്തിൽ അഞ്ച് ശതമാനവുമാണ് വർധനയുണ്ടായത്.

ബദൽ ഊർജ സ്രോത
സ്സുകൾ വൈവിധ്യവത്കരിക്കാനും സർക്കാർ പദ്ധതിയിടുന്നുണ്ട്. വിപണി ഉദാ രവത്കരിക്കുന്നതിന് ആവശ്യമായ നിയമനിയന്ത്രണങ്ങളും കൊണ്ടുവരും. ലൈ സൻസുള്ള കമ്പനികളിലൂടെയാണ് ബദൽ ഊർജ സ്രോതസ്സുകൾ വൈവിധ്യ വത്കരിക്കുക. സ്പോട്ട് മാർക്കറ്റ് സംബന്ധിച്ച പദ്ധതി അതോറിറ്റിക്കുണ്ട്. കരാറുകൾ അവസാനിച്ച ഊർജോത്പാദന കമ്പനികൾ നേരിട്ട് വിൽക്കുന്നതിന് സംവിധാന മൊരുക്കും.

വീട്ടിൽ തന്നെ വൈദ്യുതി ഉത്പാദിപ്പിക്കുന്നതിന് ഉപഭോക്താക്കളെപ്രോത്സാഹിപ്പിക്കും.



2030 ആകുമ്പോഴേക്കും 30 ശതമാനം സാമ്പ്രദായിക ഊർജ സ്രോതസ്സുകൾക്ക് പകരം ബദൽ ഊർജം നടപ്പാക്കും. സുസ്ഥിരത, കാര്യ ക്ഷമത, വിശ്വസ്തത എന്നിവക്കാണ് എ പി എസ് ആർ ശ്രദ്ധയൂന്നുന്നത്. സേവന ഗുണമേന്മ മെച്ചപ്പെടുത്തുക, നിയന്ത്രണങ്ങൾ ലളിതമാക്കുക, നിക്ഷേപം ആകർഷിക്കുക, മാനവവിഭവശേ ഷി വികസിപ്പിക്കുക, ഡി ജിറ്റൽ രൂപമാറ്റം നേടുക, കാർബൺ ന്യൂട്രാലിറ്റി കൈ വരിക്കുക, ഒമാൻ വിഷൻ 2040ന്റെ ലക്ഷ്യങ്ങൾ നേടുക തുടങ്ങിയവക്ക് അനുഗുണമായ പദ്ധതികൾ വികസിപ്പിക്കും.

STORY HIGHLIGHTS:Authorities to complete the project of installing smart meters quickly.

Related Articles

Back to top button