InformationNewsTravel

കാത്തിരിപ്പിന്’ പരിഹാരമാകുന്നു; റസിഡന്റ് കാർഡുള്ളവർക്ക് ഇ-ഗേറ്റ് വഴി എളുപ്പം പുറത്തുകടക്കാം

മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇ-ഗേറ്റുകളുടെ തകരാർ മൂലം യാത്രക്കാർ ഏറെ നേരം കാത്തിരിക്കേണ്ടിവരുന്നതായുള്ള പരാതികൾക്ക് പരിഹാരമാകുന്നു. ഒമാൻ റസിഡന്റ് കാർഡുള്ളവർക്ക് ഇ-ഗേറ്റുകൾ ഉപയോഗപ്പെടുത്തി എളുപ്പത്തിൽ ഇമിഗ്രേഷൻ പൂർത്തിയാക്കാൻ ഇപ്പോൾ സാധിക്കും. കഴിഞ്ഞ ദിവസങ്ങളിൽ രാജ്യ ത്തേക്ക് തിരിച്ചെത്തിയ മലയാളികൾ അടക്കമുള്ള പ്രവാസികൾ ഇ-ഗേറ്റ് വഴി കാല താമസമില്ലാതെ വിമാനത്താവളത്തിൽ നിന്നും പുറത്തു കടന്നു. ചില പ്രവാസികൾ പാസ്പോർട്ട് ഉപയോഗിച്ചും ഇ-ഗേറ്റുകൾ വഴി ഇമിഗ്രേഷൻ പൂർത്തിയാക്കി. ഇവർക്കൊന്നും ഫിംഗർ സ്കാനിംഗ്
ഉണ്ടായിട്ടില്ല.

മസ്‌കത്ത് വിമാനത്താവളത്തിൽ വന്നിറങ്ങുന്ന സാധുവായ റസിഡൻ്റ് കാർഡുള്ള പ്രവാസികൾക്ക് കാർഡും മുഖവും ഇ-ഗേറ്റ് വഴി സ്‌കാനിംഗ് പൂർത്തിയാക്കുന്നതി നാണ് ഇപ്പോൾ സൗകര്യമൊരുക്കിയിട്ടുള്ളത്. പ്രത്യേകം പാസ്‌പോർട്ട് സ്‌കാനിംഗ് ആവശ്യമില്ല എന്നത് റസിഡന്റ്റ് കാർഡ് ഉള്ളവരുടെ യാത്ര സുഗമമാക്കുന്നു. നേരത്തെ മണിക്കൂറുകൾ കാത്തിരുന്ന് പാസ്പോർട്ട് സ്‌കാനിംഗ് കഴി ഞ്ഞാണ് ആളുകൾ പുറത്തിറ ങ്ങിയിരുന്നത്.

അതേസമയം, സന്ദർശന, വിനോദ സഞ്ചാര വിസകളിൽ വരുന്നവർക്ക് ഈ സൗകര്യംനിലവിൽ ലഭിക്കില്ല. ഇവർക്ക് ഇമിഗ്രേഷൻ നടപടികൾ പൂർത്തിയാക്കേണ്ടതിനാൽ പാസ്സ്പോർട്ട് സ്കാനിംഗിനായി കൗണ്ടറുകളിൽ കാത്തി രിക്കണം. പുതിയ വിസയിൽ എത്തുന്നവർക്കും ഇമിഗ്രഷൻ നടപടികൾക്കായി കാത്തു നിൽക്കണം. ഇതിന് ഇപ്പോഴും മണിക്കുറുകൾ സമയമെ ടുക്കുന്നുണ്ട്.

ഇ-ഗേറ്റുകളുടെ തകരാർമൂലം റസിഡൻ്റ് കാർഡ് ഉള്ളവർക്കുൾപ്പെടെ ഏറെ നേരത്തെ കാത്തിരിപ്പാണ് മസ്‌കത്ത് വിമാനത്താവളത്തിൽ മാസങ്ങളായി അനുഭവപ്പെട്ടു കൊണ്ടിരിക്കുന്നത്. മിക്ക സമയങ്ങളിലും ഇമിഗ്രേഷൻ കൗണ്ടറുകൾക്ക് മുന്നിൽ നീണ്ട വരി ആണ് കാണപ്പെടുന്നത്. നാട്ടിൽ നിന്ന് മടങ്ങിയെ ത്തുന്നവരും സന്ദർശകരും വിനോദ സഞ്ചാരികളുമടക്കമുള്ള യാത്രക്കാർ മൂന്ന് മണിക്കൂർ വരെയാണ് ഇമിഗ്രേഷൻ നടപടികൾ കഴിഞ്ഞ് പുറത്തു വരുന്നതിനായി കാത്തുനിൽക്കുന്നത്. നിരവധി വിമാനങ്ങളെത്തുന്ന രാത്രിയിലും രാവിലെയ സമയങ്ങളിലുമാണ് വളരെ നീണ്ടനിര കൗണ്ടറു കൾക്ക് മുന്നിൽ രൂപപ്പെടുന്നത്. പ്രായമായവരും രോഗികളും കുഞ്ഞുങ്ങളുമായെത്തുന്നവരും ഇതുമൂലം പ്രയാസപ്പെടുന്നു.

എന്നാൽ, റസിഡന്റ് കാർഡ് ഉള്ളവരുടെ ഇമിഗ്രേഷൻ ഇ-ഗേറ്റ് വഴി ഇപ്പോൾ എളുപ്പത്തിൽ പൂർത്തിയാക്കാൻ സാധിക്കുന്നതിനാൽ പ്രവാസികൾക്ക് വലിയ ആശ്വാസമാണ് ഇതുവഴി ലഭിക്കുന്നത്. മസ്‌കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ മുഖം തിരിച്ചറിയുന്ന ഇ-ഗേറ്റുകൾ ഉടൻ പ്രവർത്തനക്ഷമ മാകുമെന്നാണ് അധികൃതർ നേരത്തെ വ്യക്തമാക്കിയിരുന്നു. അറൈവൽ, ഡിപ്പാർച്ചർ ഗേറ്റുകളിലായി പുതിയ 18 ഇ ഗേറ്റുകളാണ് സ്ഥാപിച്ചി രിക്കുന്നത്. പൗരൻമാർക്കും താമസക്കാർക്കും അവരുടെ പാസ്പോർട്ട് കാണിക്കാതെ ഇഗേറ്റ് സംവിധാനം ഉപയോഗപ്പെടുത്താനാകും.എന്നാൽ, സന്ദർശകർ കൗണ്ടറുകളിൽ നിന്നും ഇമിഗ്രേഷൻ പ്രക്രിയകൾ പൂർത്തി യാക്കിയാക്കിയാണ് പുറത്തിറങ്ങേണ്ടത്

Story highlight :’Waiting’ is the solution; Resident card holders can exit easily through e-gate

Related Articles

Back to top button