News
ഒമാൻ ബൊട്ടാണിക്കല്‍ ഗാര്‍ഡൻ നിര്‍മാണ സ്ഥലം മന്ത്രി സന്ദര്‍ശിച്ചു
മസ്കറ്റിലെ സീബ് വിലായത്തിലെ അല്‍ ഖുദ് വില്ലേജില്‍ നിർമാണം പുരോഗമിക്കുന്ന ബൊട്ടാണിക്കല്‍ ഗാർഡന്റെ പ്രവർത്തന പുരോഗതി നിരീക്ഷിക്കുന്നതിനായി ഒമാൻ പൈതൃക, ടൂറിസം മന്ത്രി സലിം അല്‍ മഹ്റൂഖി നിർമ്മാണസ്ഥലം സന്ദർശിച്ചു.
മന്ത്രി ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തുകയും നിർമാണം സംബന്ധിച്ച് ചർച്ച ചെയ്യുകയും ചെയ്തു. നിർമ്മാണ സംഘം നടത്തിയ ശ്രമങ്ങളെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു. 430 ഹെക്ടറില്‍ വ്യാപിച്ചുകിടക്കുന്ന ഒമാൻ ബൊട്ടാണിക്കല്‍ ഗാർഡൻ ലോകത്തിലെ ഏറ്റവും വലിയ ബൊട്ടാണിക്കല്‍ ഗാർഡനുകളിലൊന്നായി ആണ് കണക്കാക്കപ്പെടുന്നത്.
STORY HIGHLIGHTS:Minister visited Oman Botanical Garden construction site
Follow Us