Information

മുന്നറിയിപ്പുമായി ഒമാൻ എയര്‍

മസ്കത്ത്: സാമൂഹ മാധ്യമങ്ങളിലൂടെ നടക്കുന്ന തട്ടിപ്പുകള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ഒമാൻ എയർ യാത്രക്കാർക്ക് മുന്നറിയിപ്പു നല്‍കി അധികൃതർ.

തങ്ങളുടെ ഔദ്യോഗിക അക്കൗണ്ടുകളിലൂടെ മാത്രമാണ് പ്രമോഷനല്‍ പ്രവർത്തനങ്ങള്‍ നടത്തുന്നതെന്ന് ഒമാന്‍റെ ദേശീയ വിമാന കമ്ബനിയായ ഒമാൻ എയർ അറിയിച്ചു.

ഒമാൻ എയറുമായി ബന്ധമുണ്ടെന്ന് അവകാശപ്പെട്ട് കോംപ്ലിമെന്‍ററികളും വൻ ഇളവില്‍ എയർലൈൻ ടിക്കറ്റുകളും വാഗ്ദാനം ചെയ്ത് ഉപയോക്താക്കളെ പറ്റിക്കുന്ന വ്യാജ അക്കൗണ്ടിന്‍റെ സാന്നിധ്യം എയർലൈൻ അധികൃതർ അടുത്തിടെ കണ്ടെത്തിയിരുന്നു. അനൗദ്യോഗിക സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലൂടെ എയർലൈൻ ടിക്കറ്റ് വില്‍പനയോ പ്രമോഷനുകളോ ഒമാൻ എയർ നടത്തുന്നില്ല.

എയർലൈനിന്‍റെ ഔദ്യോഗിക വെബ്‌സൈറ്റ് (omanair.com) ഉള്‍പ്പെടെ പരിശോധിച്ചുവേണം ടിക്കറ്റുകളും പ്രമോഷനലുകളും സ്ഥിരികരിക്കേണ്ടത്. ഒമാൻ എയർ ഔദ്യോഗികമായി അംഗീകരിക്കാത്ത അക്കൗണ്ടുകളിലേക്ക് വ്യക്തിഗത വിവരങ്ങളോ സാമ്ബത്തിക ഇടപാടുകളോ നടത്തരുതെന്നും അധികൃതർ മുന്നറിയിപ്പു നല്‍കി.

STORY HIGHLIGHTS:Oman Air with warning

Related Articles

Back to top button