News

അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ ഉത്തരവിനെ ഒമാൻ സ്വാഗതം ചെയ്തു

അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ ഉത്തരവിനെ ഒമാൻ സ്വാഗതം ചെയ്തു

മസ്കത്ത് | ഗസ്സയിൽ ഇസ്റാഈൽ നടത്തി വരുന്ന വംശഹത്യ അവസാനിപ്പിക്കണമെന്ന് അന്താരാഷ്ട്ര നീതി ന്യായ കോടതിയുടെ ഇടക്കാല ഉത്തരവിനെ ഒമാൻ സ്വാഗതം ചെയ്തു. ഫലസ്തീ നെതിരായ സൈനിക നടപടികൾ അവസാനിപ്പിക്കാൻ ഇസ്റാഈലിനെ നിർബ ന്ധിക്കണം. കോടതയിൽ കേസ് ഫയൽ ചെയ്‌ത ദക്ഷിണാഫ്രിക്കയുടെ നിലപാടിനെ അഭിനന്ദിക്കുന്നകായും ഒമാൻ വിദേശകാര്യ മന്ത്രാ ലയം പറഞ്ഞു .

ഗസ്സയിൽ ഇസ്റാഈൽ നടത്തി വരുന്ന കൂട്ടകുരുതിയിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് ദക്ഷിണാഫ്രിക്കയാണ് അന്താരാഷ്ട്ര നീതി ന്യായ കോടതിയെ സമീപിച്ചത്. വംശഹത്യ തടയാനും ഇത്തരം പ്രവർത്തനങ്ങൾക്ക് പ്രേരിപ്പിക്കുന്നവരെ ശിക്ഷിക്കാനും ആവശ്യപ്പെട്ടു.

STORY HIGHLIGHTS:Oman welcomed the order of the International Court of Justice

Related Articles

Back to top button