Travel

ഒമാനിൽ ബസ് മാർഗം സഊദി അറേബ്യയിലേക്ക്

മസ്‌കത്ത് | ഒമാനിൽ ബസ് മാർഗം സഊദി അറേബ്യയിലേക്ക് യാത്ര ചെയ്യാൻ സൗ കര്യമൊരുങ്ങുന്നു. അടുത്ത മാസങ്ങളിലായി സർവീസ് ആരംഭിക്കുമെന്ന് ഔദ്യേ ാഗിക മാധ്യമം റിപ്പോർട്ട് ചെയ്തു. ബസ് സർവീസുമായി ബന്ധപ്പെട്ട് അന്തിമ രൂപമാകുന്നതോടെ പ്രഖ്യാപ നമുണ്ടാകും. മസ്കത്തിൽ നിന്ന് ഇബ്രി വഴി സഊദി നഗരങ്ങളിലേക്ക് സർവീസ് നടത്താൻ സ്വകാര്യ കമ്പനി യാണ് രംഗത്തുള്ളതെന്നാണ് റിപ്പോർട്ടുകൾ.

നിലവിൽ ഒമാനും യു എ ഇക്കും ഇടയിൽ ബസ് സർവീസുകളുണ്ട്. ഇതേ പ്രകാരം അതിർത്തി വഴി സഊദിയിലേക്ക് കൂടി സർവീസ് ആരംഭിക്കുകയാണ് ലക്ഷ്യം വെക്കുന്നത്. എന്നാൽ, യാത്രാ ദൂരം കൂടുതൽ ആയതിനാൽ വെല്ലുവിളികളും ഏറെയാണ്. ഇവകൾ കൂടി പരിശോധിച്ചാകും ബസ് സർവീസ് ആരംഭിക്കുക. സർവീസ് തുടങ്ങുന്ന തീയതിയും ടിക്കറ്റ് നിരക്കും യാത്രാ റൂട്ടും ഉൾപ്പെടെയുള്ള വിഷയത്തിൽ ഉടൻ വ്യക്തത വരും.

ഒമാനും സഊദിക്കം ഇടയിൽ ബസ് സർവീസ് ആരംഭിക്കുന്നത് പൊതുഗ താഗത രംഗത്ത് പുതിയ മുന്നേറ്റമാകും. രാഷ്ട്രങ്ങൾക്കിടയിൽ കുറഞ്ഞ ചെലവിൽ യാത്രാ സൗകര്യമൊരുങ്ങും. ഉംറ തീർഥാടനം ഉൾപ്പെടെ സഊദിയിലേക്ക് വിവിധ ആവശ്യങ്ങൾക്കായി സഞ്ചരിക്കുന്നവർക്ക് ഏറെ ഗുണകരമാകും ബസ് യാത്രാ സംവിധാനം. നിലവിൽ ഉംറ സം ഘങ്ങൾ ചാർട്ടേഡ് ബസ് സർവീസുകൾ ഉപയോഗപ്പെടുത്തുന്നുണ്ട്.

STORY HIGHLIGHTS:Oman to Saudi Arabia by bus

Related Articles

Back to top button