മസ്കത്ത്| ഏഷ്യാകപ്പ് സ്വപ്നം പാതി വഴിയിൽ അവസാനിച്ച് ഒമാൻ മടങ്ങുന്നു. വിജയം അനിവാര്യമായിരുന്ന മത്സരത്തിൽ കിർഗിസ്ഥാനോട് സമനില വഴങ്ങിയതോടെയാണ് ടൂർണമെന്റിൽ നിന്നും ടീമിന് പുറത്തേക്കുള്ള വഴി തുറന്നത്. മികച്ച പ്രകടനം പുറത്തെടുത്തിട്ടും കളിയിൽ ആതിപഥ്യം ലഭിച്ചിട്ടും ജയം അകന്നു നിന്നു. അവസാന വിസിൽ മുഴങ്ങുമ്പോൾ ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി സമനിലയിൽ പിരിഞ്ഞു. അബ്ദുല്ല ബിൻ ഖലീഫ സറ്റേ ഡിയത്തിൽ ആർത്തുവളിച്ച കാണികളുടെ കണ്ണീര് വീണ നിമിഷങ്ങളായിരുന്നു ഇത്.
കളിയുടെ ആദ്യ മിനുട്ടു മുതൽ കിർഗിസ്ഥാൻ ഗോൾ മുഖത്ത് നിരന്തരം ആക്രമിച്ചു കളിക്കുന്ന ഒമാനി താരങ്ങളെയാണ് കണ്ടത്. എട്ടാം മിനുട്ടിൽ ഇത് ഫലം കാണുകയും ചെയ്തു. കോർണർ കിക്ക് ഗോളാക്കി മാറ്റി മുഹ്‌സിൻ അൽ ഗസ്സാനിയാണ് ടീമിന് ലീഡ് നൽകിയത്. തുടർന്നും ആദ്യ പകുതിയിൽ നിരവധി തവണ കിർഗിസ്ഥാൻ ഗോൾ
വല ലക്ഷ്യമാക്കി നിരവധി തവണ ഒമാൻ താരങ്ങൾ ഷോട്ടുതിർത്തെങ്കിലും ഗോൾ പിറന്നില്ല. ആദ്യ പകുതിക്ക് പിരിയുമ്പോൾ ഒരു ഗോൾ ലീഡി ലായിരുന്നു ഒമാൻ.
എന്നാൽ, രണ്ടാം പകുതിയുടെ ആദ്യം മുതൽ കിർഗിസ്ഥാനും ആക്രമിച്ചു കളിച്ചു. ഇടയ്ക്ക് കളി കൈവിട്ട ഒമാൻ വീണ്ടും മുന്നേറ്റങ്ങൾ നടത്തി യെങ്കിലും ഗോളാക്കാനായില്ല. ഇതിനിടെ 80-ാം മിനുട്ടിൽ പ്രതി രോധനിരയുടെ പിഴവ് മുതലെടുത്ത് മുന്നേറിയ കിർഗിസ്ഥാന്റെ ജോയൽ കോജോയുടെ ഷോട്ട് ഒമാൻ വല കുലുക്കി. ഒമാൻ ഗോൾ കീപ്പർ ഇബ്റാഹിം അൽ മുഖൈനിയുടെ വീഴ്ചയും ഗോളിന് കാരണമായി.
ഒരു ഗോൾ മാർജിനിൽ ജയിച്ചാൽ പോലും ക്വാർട്ടർ ഉറപ്പിക്കാമായിരുന്ന ഒമാന് പക്ഷെ സമനില വഴങ്ങിയതോടെ ഏഷ്യാകപ്പിലെ സ്വപ്നങ്ങൾ പകുതി വഴിയിൽ അവസാനിപ്പിക്കേണ്ടിവന്നു. ഗ്രൂപ്പ് എഫിൽ നിന്നും സഊദിയും തായ്ലന്റും അടുത്ത ഘട്ടത്തിലേക്ക് യോഗ്യത നേടി. ഇന്ത്യ നേരത്തെ പുറത്തായിരുന്നു.
STORY HIGHLIGHTS:Oman returns with Asia Cup dream half way over.