മസ്കത്ത്-ഷാർജ ബസ് സർവീസിന് കരാർ ഒപ്പുവെച്ചു
മസ്കത്ത് | മസ്കത്തിൽ നിന്നും ഷാർജയിലേക്ക് മുവാസലാത്ത് സർവീസ് ആരംഭിക്കുന്നതോടെ ഒമാനും യു എ ഇക്കും ഇടയിലുള്ള റോഡ് യാത്ര കൂടുതൽ സുഗകരമാകും. ഒമാൻ നാഷനൽ ട്രാൻ സ്പോർട്ട് കമ്പനിയായ മുവാസലാത്തും ഷാർജ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റിയും തമ്മിൽ ഇത് സംബന്ധിച്ച് നേരത്തെ ധാരണയിലെത്തിയിരുന്നു. എന്നാൽ, സർവീസ് തുട ങ്ങുന്ന തീയതിയും ടിക്കറ്റ് നിരക്കും ഉൾപ്പെടെയുള്ള വിഷയത്തിൽ അധികൃതർ വ്യക്തത വരുത്തിയിട്ടില്ല.
മുവാസലാത്ത് സി ഇ ഒ ബദർ മുഹമ്മദ് അൽ നദാ ബിയും ഷാർജ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി ചെയർമാൻ എൻജി. യൂസിഫ് ഖാമിസ് അൽ അത്മാനെയുമാണ് കരാറിൽ ഒപ്പുവെച്ചത്. മസ്കത്തിലെ അസൈബ ബസ് സ്റ്റേഷനിൽ നിന്ന് ഷാർജയിലെ അൽ ജുബൈൽ സ്റ്റേഷനിലേക്കും തിരിച്ചും ദിവസേനയുള്ള യാത്രകൾ നടത്തും. യാത്രാ റൂട്ട് ഉൾപ്പെടെയുള്ള വിവരങ്ങൾ വരും ദിവസങ്ങളിൽ വ്യക്തമാകും. ഇരു നഗ രങ്ങൾക്കുമിടയിൽ ഗതാഗത സർവീസ് നടത്താൻ ഷാർജ എക്സിക്യൂട്ടീവ് കൗൺസിലും നേരത്തെ അംഗീകാരം നൽകിയിരുന്നു. ബോർഡറിലെ നടപടികമങ്ങൾ വേഗത്തിലാക്കാൻ ബസുകൾക്ക് പ്രത്യേക റൂട്ട് അനുവദിക്കും.
യാത്രക്കാർക്ക് ഒമാൻ മുവാസലാതിന്റെ നേരിട്ടുള്ള ഇലക്ട്രോണിക് ബുക്കിംഗ് പ്ലാ (www.mwasalat.om) വഴിയോ ഇരു രാജ്യങ്ങളിലെ യും ബസ് സ്റ്റേഷനുകളിലു ള്ള സെയിൽസ് ഔട്ലെറ്റുകൾ വഴിയോ ടിക്കറ്റ് ബുക്ക് ചെയ്യാൻ കഴിയും. സർവീസ് ആരംഭിക്കുന്നതിന്റെ വിശദാം ശങ്ങളും യാത്രാസമയം തുടങ്ങിയവ ഉടൻ പ്രഖ്യാപിക്കും.
മസ്കത്ത്-ഷാർജ ബസ് സർവീസ് കൂടി എത്തു ന്നതോടെ ഒമാനും യു എ ഇക്കും ഇടയിലുള്ള റോഡ് ഗതാഗത സംവിധാനം കൂടുതൽ വിപുലമാകും.
STORY HIGHLIGHTS:Contract signed for Muscat-Sharjah bus service