ജബൽ അഖ്‌ദറിൽ വിമാനത്താവളം വരുന്നു
മസ്കത്ത് | പ്രകൃതി സൗന്ദര്യം ആസ്വദിക്കാൻ പച്ചപുതച്ച അൽ ജബൽ അഖ്ദ റിലെത്തുന്നവർക്ക് വിമാന യാത്രാ സൗകര്യമൊരുങ്ങുന്നു. ജബൽ അഖ്ദറിൽ വി മാനത്താവളം ഒരുക്കുന്നതിനും മസീറ, സുഹാർ വിമാനത്താവളങ്ങൾ വികസിപ്പുക്കുന്നതിനും വികസിപ്പിക്കുന്നതിനും ടെൻഡർ ക്ഷണിച്ച് സിവിൽ ഏവിയേഷൻ അതോറിറ്റി. ജനുവരി 30ന് മുമ്പ് രേഖകൾ ശേഖരിക്കണമെന്നും ഫെബ്രുവരി 27ന് മുമ്പ് ടെൻഡർ സമർപ്പിക്കണമെന്നും ഏവിയേഷൻ വിഭാഗം അറിയിച്ചു.
വർഷത്തിൽ ലക്ഷത്തിൽ പരം സഞ്ചാരികളെത്തുന്ന ജബൽ അഖ്ദറിലേക്ക് നില വിൽ യാത്ര അത്ര സുഖകരമല്ല. ഫോർ വീൽ വാഹനങ്ങളിൽ മണിക്കൂറുകൾ സമയമെടുത്ത് വേണം ഇവിടെ യെടുത്താൻ. ഇതേ തുടർന്ന് ജബൽ അഖ്ദറിലേക്ക് തെക്കൻ ബാത്തിനയിൽ സമാന്തര പാതയൊരുക്കുന്നതിനെ കുറിച്ച് ഗതാഗത, ആശയവിനിമയ, വിവര സാങ്കേതിക മന്ത്രാലയം ആലോചിച്ചിരുന്നു. ഇതിന്റെ പ്രാഥമിക പ്രവർത്തനങ്ങൾ നടന്നുവരികയാണ്. ഇതിനിടെയാണ് വിമാന യാത്രാ സൗകര്യം കൂടിയൊരുക്കി യാത്രക്ക് കൂടുതൽ സംവിധാനമൊരുക്കുന്നത്.
രാജ്യത്തെ ജനപ്രിയ വിനോദസഞ്ചാര കേന്ദ്രമാണ് ജബൽ അഖ്ദർ. വേനൽക്കാലത്തെ ശാന്തമായ കാലാവസ്ഥയും ശൈത്യകാലത്തെ മരവിപ്പിക്കും തണുപ്പും വിനോദസഞ്ചാരികളെ ആകർ ഷിക്കുന്നു. എക്കോ, സാഹസിക വിനോദസഞ്ചാരത്തിനും പറ്റിയ ഇടമാണ്. വാദി കളിലൂടെ നടന്നും പർവതകങ്ങൾ കയറിയും ഗുഹകൾ പര്യവേക്ഷണം ചെയ്തും നാട്ടുകാരുടെ ജീവിത സം സ്കാരം അടുത്തറിഞ്ഞും ഉല്ലസിക്കാൻ എമ്പാടും വിഭവങ്ങൾ ഇവിടെയുണ്ട്.
നിരവധി പുരാതന സ്ഥലങ്ങൾ ജബൽ അഖ്ദറിലുള്ള തിനാൽ വിദേശ ടൂറിസ്റ്റുകളുടെ ഇഷ്ട കേന്ദ്രമായി ഇവിടുത്ത ഗ്രാമങ്ങൾ മാറുന്നു. ഇവിടുത്തെ കൃഷിയാണ് മറ്റൊരു പ്രധാന ആകർഷ ണം. ഇവിടെ വിളയിച്ച പഴ ങ്ങളും തോട്ടങ്ങളിൽ നിന്ന് വാങ്ങാം. ഉറുമാമ്പഴം, അത്തി പ്പഴം, സബർജിൽ, മുന്തിരി, നാരങ്ങ, ബദാം, ഒലീവ് തു ടങ്ങിയ അപൂർവ പഴവർഗ ങ്ങൾ ഇവിടെ സുലഭമായി കൃഷി നടത്തുന്നുണ്ട്. മെഡി റ്ററേനിയൻ കാലാവസ്ഥക്ക് സമാനമാണ് ഇവിടം.
അതേസമയം, കഴിഞ്ഞ വർഷം ആദ്യ ആറ് മാസത്തി നിടെ 79,034 സന്ദർശകർ ജബൽ അഖ്ദറിൽ എത്തി യതായി ദേശീയ സ്ഥിതി വിവര കേന്ദ്രം റിപ്പോർട്ടിൽ പറയുന്നു. സഞ്ചാരികളിൽ പുകുതിയിൽ അധികവും (45,302) രാജ്യാത്തിന് പുറ ത്ത് നിന്നുള്ളവരായിരുന്നു. ജി സി സിയിൽ നിന്നുള്ള വരും ഇതിൽ ഉൾപ്പെടുന്നു. തണുന്ത അന്തരീക്ഷവും പച്ചപ്പ് നിറഞ്ഞ പ്രകൃതി യും സഞ്ചാരികളെ ജബൽ അഖ്ദറിലേക്ക് ആകർഷിക്കു ന്ന പ്രധാന ഘടകങ്ങളാണ്.
STORY HIGHLIGHTS:Airport is coming up in Jabal Akhdar