News

ഒമാൻ ആഭ്യന്തര മന്ത്രി ഖത്തര്‍ അമീറുമായി കൂടിക്കാഴ്ച നടത്തി

മസ്കത്ത്: ഒമാൻ ആഭ്യന്തര മന്ത്രി ഖത്തര്‍ അമീറുമായി കൂടിക്കാഴ്ച നടത്തി. ഖത്തർ പൊലീസിലെ ആറാമത്തെ ബാച്ച്‌ വിദ്യാർഥികളുടെ ബിരുദദാന ചടങ്ങില്‍ പങ്കെടുക്കവെ ഒമാൻ ആഭ്യന്തര മന്ത്രി സയ്യിദ് ഹമൂദ് ബിൻ ഫൈസല്‍ അല്‍ ബുസൈദിയ അമീറിനെ സുല്‍ത്താന്‍റെ ആശംസകള്‍ അറിയിച്ചു.

ഇരുരാജ്യങ്ങളുടേയും സൗഹൃദബന്ധം, ഉഭയകക്ഷി ബന്ധങ്ങള്‍, അവ മെച്ചപ്പെടുത്തുന്നതിനുള്ള മാർഗങ്ങള്‍ എന്നിവയും കൂടിക്കാഴ്ചയില്‍ സ്പർശിച്ചു

ഖത്തറിലെ ജനങ്ങള്‍ക്കു കൂടുതല്‍ പുരോഗതിയും സമൃദ്ധിയും നേരുകയാണെന്നും ആഭ്യന്തര മന്ത്രി പറഞ്ഞു. തന്‍റെ ആശംസകള്‍ സുല്‍ത്താനെ അറിയിക്കണമെന്ന് ഖത്തർ അമീർ ആഭ്യന്തര മന്ത്രിയോടും ആവശ്യപ്പെട്ടു. സുല്‍ത്താന് നല്ല ആരോഗ്യവും സന്തോഷവും നേരുകയും ഒമാൻ ജനത കൂടുതല്‍ പുരോഗതിയും സമൃദ്ധിയും കൈവരിക്കട്ടേയെന്നും അമീർ ആശംസിച്ചു.

ഖത്തർ ആഭ്യന്തര മന്ത്രി ശൈഖ് ഖലീഫ ബിൻ ഹമദ് അല്‍ഥാനിയുമായും ഒമാൻ ആഭ്യന്തര മന്ത്രി സയ്യിദ് ഹമൂദ് ബിൻ ഫൈസല്‍ അല്‍ ബുസൈദി കൂടിക്കാഴ്ച നടത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള ശക്തമായ സാഹോദര്യ ബന്ധങ്ങളും വിവിധ മേഖലകളില്‍ അവ വളർത്തിയെടുക്കുന്നതിനുള്ള വഴികളും അവലോകനം ചെയ്തു.

STORY HIGHLIGHTS:Oman’s interior minister met with the Emir of Qatar

Related Articles

Back to top button