മസ്കത്ത് | പ്രമുഖ വിനോദ സഞ്ചാര കേന്ദ്രമായ ഖുറിയാത്ത് വിലായത്തിലെ വാദി ദൈഖാഹ് അണക്കെട്ടിനോട് ചേർന്ന് ടൂറിസം കാർണി വൽ ഒരുക്കുന്നു. രണ്ട് ഘട്ട ങ്ങളിലായി ജല കായിക, സാഹസിക വിനോദ പരിപാടികളും വാണിജ്യ സ്റ്റാളു കളും ഉൾപ്പെടെ ഉത്സവാന്തരീക്ഷത്തിൽ കാർണിവൽ അരങ്ങേറുമെന്ന് സംഘാടകരായ ഒമാൻ ടൂറിസം ഡവലപ്മെന്റ് കമ്പനി അറിയിച്ചു. ഒന്നാം ഘട്ടം ജനുവരി 19, 20 തീയതികളിലും രണ്ടാം ഘട്ടം 26, 27 തീയതികളിലുമായിരിക്കും. വിവിധ സർ ക്കാർ, സ്വകാര്യ സ്ഥാപനങ്ങൾ കാർണിവലിന്റെ ഭാഗമായിരിക്കും.
ഒമാൻ ടൂറിസം ഡെവലപ്മെന്റ് കമ്പനി ഖുറിയാത്ത് അണക്കെട്ടിനോട് ചേർന്നൊരുക്കിയിട്ടുള്ള ജല കായിക, സാഹസിക വിനോദ പരിപാടികൾ ഫെസ്റ്റിവലിന്റെ പ്രധാന ആകർഷണമാണ്. ഡോനറ്റ് ബോട്ടുകൾ, കയാക്കിംഗ്, പെഡൽ ബോട്ടുകൾ, സ്റ്റാന്റ് അപ്പ് പെഡൽ ബോട്ടുകൾ തുടങ്ങിയവയാണ് ഇവിടെ സംവിധാനിച്ചിരിക്കു ന്നത്.
സൽമാഹ് ഇന്റർനഷനലുമായി ചേർന്ന് ഹുസാക്ക് അഡ്വഞ്ചർ സെന്റർ ആണ് ജലകായിക, സാഹസിക വിനോദ സംവിധാനങ്ങളുടെ നടത്തിപ്പ്. കാർണിവൽഅല്ലാത്ത സമയങ്ങളിലും ജല കായിക, സാഹസിക വിനോദ പരിപാടികൾ നട ന്നുവരുന്നുണ്ട്. തിങ്കളാഴ്‌ച ഒഴികെയുള്ള ദിവസങ്ങളിൽ ഉച്ചക്ക് 12 മണി മുതൽ വൈകീട്ട് ആറ് മണി വരെയാണ് ഇവിടെ സഞ്ചാരികളെ അനുവദിക്കുകയെന്നും അധികൃതർ അറിയിച്ചു.
ഇവിടം സന്ദർശിക്കാനെത്തുന്നവർക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. സുരക്ഷാ സംവിധാനങ്ങളും അധികൃതർ ഉറപ്പുവരുത്തിയിട്ടുണ്ട്.
STORY HIGHLIGHTS:A tourism carnival is being prepared next to the Wadi Daikhah Dam in Khuriyat Wilayat.