BusinessNews

ചെറുകിട സ്ഥാപനങ്ങളില്‍ WPS നടപ്പിലാക്കുന്നതിനുള്ള സമയപരിധി മാര്‍ച്ച്‌ 9-ന് അവസാനിക്കും

ഓമാനിലെ ചെറുകിട സ്ഥാപനങ്ങളില്‍ WPS നടപ്പിലാക്കുന്നതിനുള്ള സമയപരിധി മാര്‍ച്ച്‌ 9-ന് അവസാനിക്കും

രാജ്യത്തെ സ്വകാര്യ മേഖലയിലെ ചെറുകിട സ്ഥാപനങ്ങളില്‍ (സ്മാള്‍, മൈക്രോ വിഭാഗം ഉള്‍പ്പടെ) വേജ് പ്രൊട്ടക്ഷൻ സിസ്റ്റം (WPS) പൂര്‍ണ്ണമായും നടപ്പിലാക്കുന്നതിനുള്ള സമയപരിധി 2024 മാര്‍ച്ച്‌ 9-ന് അവസാനിക്കുമെന്ന് ഒമാൻ തൊഴില്‍ മന്ത്രാലയം ഓര്‍മ്മപ്പെടുത്തി.

2024 ജനുവരി 14-നാണ് ഒമാൻ തൊഴില്‍ മന്ത്രാലയം ഇക്കാര്യം അറിയിച്ചത്. ഇത്തരം സ്ഥാപനങ്ങളില്‍ ഈ തീരുമാനം നടപ്പിലാക്കുന്നതിന് ഇനി 55 ദിവസം മാത്രമാണ് ബാക്കിയുള്ളതെന്ന് ഓര്‍മ്മപ്പെടുത്തിയ മന്ത്രാലയം ഇത്തരം സ്ഥാപനങ്ങളോട് WPS സംവിധാനത്തില്‍ എത്രയും വേഗം രജിസ്റ്റര്‍ ചെയ്യാൻ ആഹ്വാനം ചെയ്തിട്ടുണ്ട്. ഒമാനിലെ വലിയ, ഇടത്തരം സ്ഥാപനങ്ങളില്‍ ഈ തീരുമാനം പൂര്‍ണ്ണമായും നടപ്പിലാക്കുന്നതിന് അനുവദിച്ചിരുന്ന സമയപരിധി 2024 ജനുവരി 9-ന് അവസാനിച്ചിരുന്നു.

രാജ്യത്തെ സ്വകാര്യ മേഖലയില്‍ തൊഴിലാളികള്‍ക്ക് വേതനം ഉറപ്പ് വരുത്തുന്നതിനുള്ള സംവിധാനമായ WPS നടപ്പിലാക്കാൻ തീരുമാനിച്ച്‌ കൊണ്ട് 2023 ജൂലൈ 9-ന് ഒമാൻ തൊഴില്‍ മന്ത്രാലയം പുറത്തിറക്കിയ ‘7/2023’ എന്ന ഒരു ഔദ്യോഗിക വിജ്ഞാപനം അടിസ്ഥാനമാക്കിയാണ് ഈ തീരുമാനം നടപ്പിലാക്കുന്നത്. ഈ തീരുമാനം അനുസരിച്ച്‌ ഒമാനിലെ എല്ലാ സ്വകാര്യ സ്ഥാപനങ്ങളും നിര്‍ബന്ധമായും WPS നടപ്പിലാക്കണമെന്ന് ഈ വിജ്ഞാപനത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

ഈ ഉത്തരവ് അനുസരിച്ച്‌, തൊഴിലാളികളുടെ വേതനം, ശമ്ബളത്തീയതി മുതല്‍ ഏഴ് ദിവസത്തിനകം, ഒമാനില്‍ പ്രവര്‍ത്തിക്കുന്ന ഏതെങ്കിലും ലൈസൻസുള്ള പ്രാദേശിക ബാങ്കിലെ അവരുടെ അക്കൗണ്ടിലേക്ക് ട്രാൻസ്ഫര്‍ ചെയ്യേണ്ടതാണ്. ഒമാൻ തൊഴില്‍ മന്ത്രാലയം, സെൻട്രല്‍ ബാങ്ക് ഓഫ് ഒമാൻ എന്നിവര്‍ സംയുക്തമായാണ് ഈ ഇലക്‌ട്രോണിക് WPS സംവിധാനം നടപ്പിലാക്കുന്നത്.

STORY HIGHLIGHTS:The deadline for implementing WPS in small firms is March 9

Related Articles

Back to top button