ഫെസ്റ്റിവലിന് വർണാഭമായ
തുടക്കം.
സുഹാർ
ഫെസ്റ്റിവലിന് വർണാഭമായ
തുടക്കം.
സുഹാർ | രണ്ടാമത് സുഹാർ
ഫെസ്റ്റിവലിന് വർണാഭമായ
തുടക്കം. വടക്കൻ ബാത്തിന
ഗവർണർ മുഹമ്മദ് ബിൻ
സുലൈമാൻ അൽ കിന്ദിയുടെ
കർമികത്വത്തിൽ ഉദ്ഘാടന
ചടങ്ങുകൾ നടന്നു.
സുഹാർ
എന്റർടൈൻ മെന്റ് സെന്റ
റാണ് ഫെസ്റ്റിവലിന്റെ മുഖ്യ
വേദി. ആദ്യ ദിനങ്ങളിൽ തന്നെ
ആയിരങ്ങൾ ഫെസ്റ്റിവൽ വേ
ദിയിലെത്തി. വാരാന്ത്യ അവദി
ദിനമായതിനാൽ വ്യത്യസ്ത
മായ പരിപാടികളും ഫെസ്റ്റി
വലിന്റെ ഭാഗമായി അധികൃ
തർ ഒരുക്കിയിരുന്നു.
ഒമാൻ
പൈതൃക, വിനോദ സഞ്ചാര
മന്ത്രി സാലിം അൽ മഹ്റൂഖി
ഫെസ്റ്റിവൽ നഗരി സന്ദർശിച്ചു.
ഗവർണറേറ്റിലെ എല്ലാ വി
ലായത്തുകളുടെയും പങ്കാളി
ത്തത്തോടെ ദേശീയ, സാം
സ്കാരിക, കല, സാമൂഹിക,
സാമ്പത്തിക, കായിക പരിപാ
ടിൾ അരങ്ങേറും. അതേസമ
യം, ഇതനോടനുബന്ധിച്ചുള്ള
വിവിധങ്ങളായ പരിപാടികൾ
ഗവർണറേറ്റിൽ നടക്കും. ഗവർ
ണറേറ്റിലെ സാമ്പത്തിക പ്രവർത്തനങ്ങളെ ഉത്തേജിപ്പിക്കുന്ന തിനും സംരംഭകർ, ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ ഉടമകൾ തുടങ്ങിയവർക്ക് തൊഴിൽ ഇടങ്ങൾ സൃഷ്ടിക്കുകയാണ് ഫെസ്റ്റിവൽ ലക്ഷ്യമിടുന്നത്.
STORY HIGHLIGHTS:Suhar
Colorful for the festival
the beginning