Food

രുചികരമായ ഉഴുന്നുവട ഇങ്ങനെ തയ്യാറാക്കാം

ചേരുവകള്‍

ഉഴുന്ന്: 2കപ്പ്
പച്ചമുളക്-2
ചെറിയ ഉള്ളി അരിഞ്ഞത് രണ്ടോ മൂന്നോ സ്പൂണ്‍
ഇഞ്ചി കൊത്തിയരിഞ്ഞത് ഒരു സ്പൂണ്‍

തയ്യാറാക്കുന്ന വിധം

ഉഴുന്ന് മൂന്ന് മണിക്കൂര്‍ കുതിര്‍ത്ത് വെക്കുക ശേഷം അധികം വെള്ളം ചേര്‍ക്കാതെ ഗ്രൈൻഡ റില്‍ അരക്കുക. അരയ്ക്കാൻ വേണമെങ്കില്‍ മിക്സിയും ഉപയോഗിക്കാം. അരച്ച ശേഷം നന്നായിട്ട് കയ്യിട്ട് അടിച്ചു പതപ്പിക്കുക. അത് എന്തിനാണെന്ന് വെച്ചാല്‍ നന്നായിട്ട് സോഫ്റ്റാകാൻ വേണ്ടിയാണ ഇങ്ങനെ ചെയ്യുന്നത്.

ശേഷം സോഡാപ്പൊടിയും ചേര്‍ക്കുക. നല്ല crisp ആകാൻ വേണ്ടി ഒരു സ്പൂണ്‍ പച്ചരിയും ഒരു സ്പൂണ്‍ ഉഴുന്നും റോസ്റ്റ് ചെയ്ത ശേഷം പൊടിച്ച്‌ ചേര്‍ക്കുക അതിലേക്ക് അരിഞ്ഞു വച്ചിരിക്കുന്ന പച്ചമുളകും ഇഞ്ചിയും കറിവേപ്പിലയും ഇട്ട് മിക്സ് ചെയ്തു വയ്ക്കുക. ശേഷം ഒരു മണിക്കൂര്‍ കഴിഞ്ഞ് ഉപ്പുചേര്‍ത്ത വടയുടെ ആകൃതിയില്‍ എണ്ണയിലിട്ട് ഫ്രൈ ചെയ്തെടുക്കുക. മാവ് കയ്യില്‍ ഒട്ടാതിരിക്കാൻ ശകലം വെള്ളം കൈവെള്ളയില്‍ തൂക്കുക.

STORY HIGHLIGHTS:Here is how to prepare delicious ujunuvada

Back to top button