ഒമാൻ ഇന്ത്യൻ സ്കൂളില്‍ അധ്യാപക ഒഴിവ്
ഒമാൻ:കേരള സര്‍ക്കാര്‍ സ്ഥാപനമായ ഒഡെപെക് മുഖേന ഒമാനിലെ ഇന്ത്യൻ സ്കൂളില്‍ 10 ഒഴിവ്. ബയോഡേറ്റ [email protected] എന്ന ഇ-മെയിലില്‍ ജനുവരി 20നകം അയയ്ക്കണം.
തസ്തിക, യോഗ്യത
കിൻഡര്‍ഗാര്‍ട്ടൻ ടീച്ചര്‍: ബിരുദം, മോണ്ടിസോറി ടീച്ചര്‍ ട്രെയിനിംഗ്. ഇംഗ്ലീഷ്, സയൻസ്, ഫിസിക്സ്, കെമിസ്ട്രി, കണക്ക് വിഷയങ്ങളില്‍ പ്രൈമറി/സെക്കൻഡറി ടീച്ചര്‍: അതതു വിഷയങ്ങളില്‍ ബിരുദം/ പിജി + ബിഎഡ്.
ഐസിടി: കംപ്യൂട്ടര്‍ സയൻസില്‍ പിജി +എച്ച്‌ടിഎംഎല്‍ സിഎസ്‌എസ്, പൈത്തണ്‍, എംഎസ് ഓഫീസ്, ജി സ്വീറ്റ് പ്രാവീണ്യം. ഫിസിക്കല്‍ എഡ്യുക്കേഷൻ ടീച്ചര്‍ (സ്ത്രീ): ഫിസിക്കല്‍ എഡ്യുക്കേഷനില്‍ ബിരുദം.
വൈസ് പ്രിൻസിപ്പല്‍ (സ്ത്രീ) : പിജി+ബി എഡ്. അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്‍റ് (സ്ത്രീ) ബിരുദം+ എംഎസ് ഓഫീസ്, ജി സ്വീറ്റ് എന്നിവയില്‍ പ്രാവീണ്യം.
സിബിഎസ്‌ഇ/ഐസിഎസ്‌ഇ സ്കൂളില്‍ 3 വര്‍ഷ പരിചയം വേണം. പ്രായം: 40ല്‍ താഴെ. ശന്പളം: ടീച്ചര്‍ (400-450 ഒമാൻ റിയാല്‍); വൈസ് പ്രിൻസിപ്പല്‍ (600-700 ഒമാൻ റിയാല്‍).
www.odepc.kerala.gov.in
STORY HIGHLIGHTS:Teacher vacancy in Oman Indian School