Travel

മസ്ക‌ത്തിനും ഷാർജക്കും ഇടയിൽ ബസ് സർവീസ് ആരംഭിക്കാൻ മുവാസലാത്ത്.

മസ്കത്ത് | മസ്ക‌ത്തിനും യു
എ ഇയിലെ ഷാർജക്കും ഇടയിൽ ബസ് സർവീസ് ആരംഭിക്കാൻ മുവാസലാത്ത്. ഒമാൻ നാഷനൽ ട്രാൻ സ്പോർട്ട് കമ്പനിയായ മുവാസലാത്തും ഷാർജ റോഡ്‌സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റിയും (എസ് ആർ ടി എ) തമ്മിൽ ഇത് സംബന്ധിച്ച് ധാരണയിലെത്തി. മസ്‌കത്തി ലെ അസൈബ ബസ് സ്‌റ്റേഷനിൽ നിന്ന് ഷാർജയിലെ അൽ ജുബൈൽ സ്റ്റേഷനിലേക്കും തിരിച്ചും ദിവസേനയുള്ള യാത്രകൾ നടത്തും.

ഇരു നഗരങ്ങൾക്കുമിടയിൽ ഗതാഗത സർവീസ് നടത്താൻ ഷാർജ എക്സിക്യൂ ട്ടീവ് കൗൺസിൽ (എസ് ഇ സി) കഴിഞ്ഞ ദിവസമാണ് അംഗീകാരം നൽകിയത്. കിരീടാവകാശിയും ഡെപ്യൂട്ടി ഭരണാധികാരിയും ചെയർമാനുമായ ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് ബിൻ സുൽത്താൻ അൽ ഖാസിമി അധ്യക്ഷത വഹിച്ച യോഗത്തിലാ ണ് അംഗീകാരം. ബസ് സർവീസ് ആരംഭിക്കുന്ന തീയതി, യാത്രാ റൂട്ട്, നിരക്കുകൾ തുടങ്ങിയ വിവരങ്ങൾ വരും ദിവസങ്ങളിൽ വ്യക്തമാകും.

ഒമാനും യു എ ഇക്കും ഇടയിലുള്ള റോഡ് ഗതാഗത സംവിധാനം കൂടുതൽ വിപുലമാകും. കഴിഞ്ഞ ഒക്ടോബറിൽ ആരംഭിച്ച മസ്കത്ത് അൽഐൻ-അബൂദബി മുവാസ ലാത്ത് സർവീസ് ഏറെ ജന കീയമാണിപ്പോൾ. രണ്ട് മാസത്തിനിടെ 7,000 പേർ യാത്ര ചെയ്തതായി ദേശീയ ഗതാഗത കമ്പനി കണക്കുകൾ വ്യക്തമാക്കുന്നു. ഒക്ടോബർ ഒന്ന് മുതൽ നവംബർ 30 വരെയു ള്ള കാലയളവിലെ കണക്കുകളാണ് അധികൃതർ പുറത്തുവിട്ടത്. നവംബറിൽ മാത്രം 5,000 ഓളം യാത്രക്കാർ സർവീസ്ഉപയോഗപ്പെടുത്തി.

ഏറെ കാലം നിർത്തിവെ ച്ചിരുന്നു ഒമാൻ-യു എ ഇ മു വാസലാത്ത് സർവീസുകൾ പുനഃരാരംഭിച്ചത് യാത്രക്കാർ ക്ക് ഏറെ ആശ്വാസകരമായി രുന്നു. മസ്‌കത്ത്- അബൂദ ബി മുവാസലാത്ത് സർവീസി ന് പുറമെ ഖസബ് റാസൽ ഖൈമ, റാസൽഖൈമ ട്രാൻ സ്പോർട്ട് അതോറിറ്റി സർവീ സും ഹിറ്റാണ്. മസ്കത്തിൽ നിന്നുള്ള സ്വകാര്യ ബസ് സർ വീസുകളും ഇതോടൊപ്പം തു ടരുന്നുണ്ട്.

മസ്കത്തിൽ നിന്നും അൽ ഐനിലേക്കും അബൂദബിയി ലേക്കും മുവാസലാത്ത് പ്രതിദിന സർവീസ് അസൈബ സ്റ്റേഷനിൽ നിന്നാണ് പുറപ്പെടുന്നത്. അൽ ഐനിലേക്ക് ആറ് മണിക്കൂറും 30 മിനുട്ടുണ് യാത്രാ സമയം. അബൂദബിയിലേക്ക് ഒമ്പത് മണിക്കൂറും 10 മനിട്ടും സമയമെടുക്കും. ബോർഡറിലെ നടപടികൾ ക്കുൾപ്പെടെയാണിത്. അൽ ഐനിലേക്ക് 8.5 റിയാലും അബൂദബിയിലേക്ക് 11.5 റി യാലുമാണ് ടിക്കറ്റ് നിരക്ക്. രണ്ട് വയസിന് താഴെയുള്ള കുഞ്ഞുങ്ങൾക്ക് യാത്ര സൗജന്യമാണ്.

അസൈബ ബസ് സ്റ്റേഷനിൽ നിന്ന് രാവിലെ 6.30ന് പുറപ്പെടുന്ന ബസ് 11 മണിക്ക് ബുറൈമിയിലെത്തും. ഒരു മണിക്ക് അൽ ഐനിലും ഉച്ച തിരിഞ്ഞ് 3.40ഓടെ അബൂദ ബിയിലും എത്തിച്ചേരും.

STORY HIGHLIGHTS:Muwasalat to start bus service between Muscat and Sharjah.

Related Articles

Back to top button