എഫ്ടിഎ:പെട്രോകെമിക്കല്‍ ഉല്‍പ്പന്നങ്ങളില്‍ ഇളവിനായി ഒമാന്‍
ഇന്ത്യ-ഒമാന്‍ നിര്‍ദ്ദിഷ്ട സ്വതന്ത്ര വ്യാപാര കരാറിനായുള്ള (എഫ്ടിഎ) ചര്‍ച്ചകളില്‍ പ്രധാനമാകുന്നു.
പ്ലാസ്റ്റിക് വ്യവസായത്തില്‍ ഉപയോഗിക്കുന്ന പോളിപ്രൊഫൈലിന്‍, പോളിയെത്തിലീന്‍ തുടങ്ങിയ ഉല്‍പ്പന്നങ്ങളാണ് ചര്‍ച്ചാവിഷയമാകുന്നത്. സമഗ്ര സാമ്ബത്തിക പങ്കാളിത്ത കരാര്‍ (സിഇപിഎ) സംബന്ധിച്ച ചര്‍ച്ചകള്‍ ഇന്ന് അവസാനഘട്ടത്തിലാണ്.
അതേസമയം പൊതു-സ്വകാര്യ മേഖലകളില്‍ നിന്നുള്ള ചില ആഭ്യന്തര കമ്ബനികള്‍ കരാര്‍ പ്രകാരം ഈ ഉല്‍പ്പന്നങ്ങളുടെ തീരുവ ഇളവുകളെ എതിര്‍ക്കുന്നുമുണ്ട്.
ഈ പെട്രോകെമിക്കല്‍ ഉല്‍പ്പന്നങ്ങള്‍ ഉല്‍പ്പാദിപ്പിക്കുന്നതിനുള്ള അസംസ്കൃത വസ്തുക്കളില്‍ ഒമാന്‍ തങ്ങളുടെ വ്യവസായത്തിന് വന്‍ സബ്സിഡികള്‍ നല്‍കുന്നുണ്ടെന്ന് അവര്‍ അവകാശപ്പെടുന്നു.
അവരുടെ അഭിപ്രായത്തില്‍, ഇതിനകം സബ്സിഡിയുള്ള ഈ ഉല്‍പ്പന്നങ്ങള്‍ക്ക് ഇന്ത്യ ഡ്യൂട്ടി ഇളവുകള്‍ നല്കിയാല്, അത് ഒമാനി കമ്ബനികള്‍ക്ക് ഇരട്ടി നേട്ടമാകും. ഈ വിഷയത്തില്‍ കമ്ബനികളുമായി ചര്‍ച്ച നടത്തി വരികയാണെന്ന് സര്‍ക്കാര്‍ ഉദ്യോഗസ്ഥന് പറഞ്ഞു.
കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ഇരു രാജ്യങ്ങളുടെയും ഉദ്യോഗസ്ഥര്‍ കരാറിനായുള്ള രണ്ടാം ഘട്ട ചര്‍ച്ചകള്‍ അവസാനിപ്പിച്ചിരുന്നു.
നിലവില്‍ ഈ ഉല്‍പ്പന്നങ്ങളുടെ കസ്റ്റംസ് തീരുവ ഏകദേശം 7.5 ശതമാനമാണ്. എന്നിരുന്നാലും, അന്തിമ ചരക്കുകളുടെ 60 ശതമാനവും അസംസ്കൃത വസ്തുക്കളുടെ വിലയായതിനാല്‍ തീരുവ വെട്ടിക്കുറയ്ക്കല്‍ തൊഴില്‍-സാന്ദ്രമായ മേഖലയ്ക്ക് ഉത്തേജനം നല്‍കുമെന്ന് ആഭ്യന്തര പ്ലാസ്റ്റിക് നിര്‍മ്മാതാക്കള്‍ അഭിപ്രായപ്പെടുന്നു.
ഗള്‍ഫ് സഹകരണ കൗണ്‍സില്‍ (ജിസിസി) രാജ്യങ്ങളില്‍ മൂന്നാമത്തെ വലിയ കയറ്റുമതി കേന്ദ്രമാണ് ഒമാന്‍. ഉഭയകക്ഷി വ്യാപാരം 2018-19 ല്‍ 5 ബില്യണ്‍ ഡോളറില്‍ നിന്ന് 2022-23 ല്‍ 12.39 ബില്യണ്‍ ഡോളറായി ഉയര്‍ന്നിരുന്നു. ഇന്ത്യയുടെ കയറ്റുമതി 2018-19ല്‍ 2.25 ബില്യണ്‍ ഡോളറില്‍ നിന്ന് 2022-23ല്‍ 4.48 ബില്യണ്‍ ഡോളറായി ഉയര്‍ന്നു.
ഇരുപക്ഷവും സമഗ്രമായ സ്വതന്ത്ര വ്യാപാര കരാറില്‍ എത്തിയാല്‍ ഗ്യാസോലിന്‍, ഇരുമ്ബ്, സ്റ്റീല്‍, ഇലക്ട്രോണിക്സ്, മെഷിനറി തുടങ്ങിയ 3.7 ബില്യണ്‍ യുഎസ് ഡോളറിന്റെ ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് അത് ഗുണകരമാകും.
2022-23 ല്‍ ഒമാനില്‍ നിന്നുള്ള ഇന്ത്യയുടെ ഇറക്കുമതി ഏകദേശം 8 ബില്യണ്‍ യുഎസ് ഡോളറാണ്.
STORY HIGHLIGHTS:FTA: Oman for concession on petrochemical products