രോഹിത് ഷെട്ടിയുടെ ഇന്ത്യന്‍ പോലീസ് ഫോഴ്സ് സീസണ്‍ 1 ട്രെയിലര്‍ പുറത്തിറങ്ങി.
Kerala Hunt > Blog > Entertainment > രോഹിത് ഷെട്ടിയുടെ ഇന്ത്യന്‍ പോലീസ് ഫോഴ്സ് സീസണ്‍ 1 ട്രെയിലര്‍ പുറത്തിറങ്ങി.
രോഹിത് ഷെട്ടിയുടെ ഇന്ത്യന്‍ പോലീസ് ഫോഴ്സ് സീസണ്‍ 1 ട്രെയിലര്‍ പുറത്തിറങ്ങി.
രോഹിത് ഷെട്ടിയുടെ ഇന്ത്യന്‍ പോലീസ് ഫോഴ്സ് സീസണ്‍ 1 ട്രെയിലര്‍ പുറത്തിറങ്ങി. സിദ്ധാര്‍ത്ഥ് മല്‍ഹോത്ര, ശില്‍പ ഷെട്ടി, വിവേക് ഒബ്‌റോയ് എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തുന്ന സീരിസ് ആമസോണ്‍ പ്രൈം വീഡിയോ ഒറിജിനല്‍ സീരീസാണ്. ലോകമെമ്പാടുമുള്ള 240-ലധികം രാജ്യങ്ങളില്‍ ജനുവരി 19-ന് ഈ സീരിസ് റിലീസ് ചെയ്യും. സിംങ്കം അടക്കം രോഹിത് ഷെട്ടിയുടെ കോപ്പ് യൂണിവേഴ്സിന്റെ ഭാഗമാണ് ഈ സീരിസ് എന്നാണ് സൂചന. അതിനാല്‍ രോഹിത് ഷെട്ടിയുടെ കോപ്പ് യൂണിവേഴ്സ് ചിത്രങ്ങളിലെ താരങ്ങളുടെ ക്യാമിയോ ഈ സീരിസില്‍ പ്രതീക്ഷിക്കാം എന്നാണ് സൂചന. ദില്ലിയുടെ വിവിധ ഭാഗങ്ങളില്‍ സ്‌ഫോടനങ്ങള്‍ കാണിച്ചാണ് ഇന്ത്യന്‍ പോലീസ് ഫോഴ്സ് സീസണ്‍ 1 ടീസര്‍ ആരംഭിക്കുന്നത്. സിദ്ധാര്‍ത്ഥ് മല്‍ഹോത്ര, വിവേക് ഒബ്‌റോയ്, ശില്‍പ ഷെട്ടി എന്നിവരെ പൊലീസായി ട്രെയിലറില്‍ അവതരിപ്പിക്കുന്നുണ്ട്. രോഹിത് ഷെട്ടി നിര്‍മ്മിച്ച സീരിസ് രോഹിത് ഷെട്ടിയും സുശ്വന്ത് പ്രകാശും ചേര്‍ന്നാണ് സംവിധാനം ചെയ്തിരിക്കുന്നത്. ആദ്യ സീസണില്‍ ഏഴ് എപ്പിസോഡുകളാണ് ഉള്ളത് എന്നാണ് വിവരം.
STORY HIGHLIGHTS:Rohit Shetty’s Indian Police Force Season 1 trailer is out.