ഓണ്‍ലൈന്‍ തട്ടിപ്പ്; ജാഗ്രതാ മുന്നറിയിപ്പുമായി അധികൃതര്‍
ഒമാൻ :ഒണ്‍ലൈനിലൂടെയുള്ള വര്‍ധിച്ചു വരുന്ന തട്ടിപ്പിനെതിരെ ജാഗ്രത നിര്‍ദ്ദേശവുമായി ഒമാൻ ടെലികമ്മ്യൂണിക്കേഷൻ റെഗുലേറ്ററി അതോറിറ്റി.
ഓണ്‍ലൈൻ ബാങ്കിങ് മേഖലയിലെ തട്ടിപ്പിനെതിരെ ബോധവത്കരണം ശക്തമാക്കിയതോടെ ഓരോ ദിവസവും പുതിയ രീതികളാണ് തട്ടിപ്പ് സംഘം ഉപയോഗിക്കുന്നത്. വഞ്ചനപരാമയ ടെക്സ്റ്റ് സന്ദേശങ്ങള്‍ അയച്ചും വ്യാജ വെബ്‌സൈറ്റുകള്‍ വഴി തൊഴില്‍ വാഗ്ദാനം ചെയ്ത് ബാങ്ക് വിവരങ്ങള്‍ ചോര്‍ത്തുന്നതടക്കമുള്ള നിരവധി മാര്‍ഗങ്ങള്‍ ഉപയോഗിച്ച് ആണ് തട്ടിപ്പ് നടത്തുന്നത്.
യുട്യൂബ് ചാനല്‍ സബ്സ്ക്രബ് ചെയ്യുകയും രണ്ട് മൂന്ന് മിനിറ്റ് വീഡിയോ കാണുകയും ചെയ്താല്‍ നിങ്ങള്‍ക്ക് ദിനേനെ 60 മുതല്‍ 300 റിയാല്‍വരെ സമ്ബാദിക്കാം എന്ന് പറഞ്ഞാണ് അടുത്തിടെ ഒമാൻ സ്വദേശികള്‍ക്കും വിദേശികള്‍ക്കും ലഭിച്ച വഞ്ചനപരാമയ സന്ദേശങ്ങളിലൊന്ന്. ഓണ്‍ലൈൻ ബാങ്കിങ് തട്ടിപ്പുകള്‍ തടയാൻ സോഷ്യല്‍ മീഡിയ ഉപയോക്താക്കളെ ബോധവത്കരിക്കുകയാണ് ഏറ്റവും നല്ല മാര്‍ഗ്ഗമെന്ന് ടെലികമ്മ്യൂണിക്കേഷൻ റെഗുലേറ്ററി അതോറിറ്റിയുടെ ഉദ്യോഗസ്ഥൻ പറഞ്ഞു.
ആദ്യകാലങ്ങളില്‍ ബാങ്ക് വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യാനാണെന്ന് പറഞ്ഞ് ഫോണ്‍ വിളിച്ച് അക്കൗണ്ട് വിവരങ്ങളും മറ്റും കൈവശപ്പെടുത്തുന്ന രീതിയായിരുന്നു ഉണ്ടായിരുന്നത്. ബാങ്കിങ് മേഖലയുമായി ബന്ധപ്പെട്ട് വിളിക്കുന്ന അജ്ഞാതര്‍ക്ക് കാര്‍ഡ് വിവരങ്ങള്‍ കൈമാറരുതെന്ന് റോയല്‍ ഒമാൻ പൊലീസ് നേരത്തേതന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നു.
STORY HIGHLIGHTS:online fraud; Authorities with caution warning