ഒമാൻ ചേംബര്‍ ഓഫ് കൊമേഴ്സിന് കീഴില്‍ വിദേശ നിക്ഷേപക കമ്മിറ്റി നിലവില്‍ വന്നു
മസ്കറ്റ് :സ്വകാര്യ മേഖല നേരിടുന്ന പ്രശ്നങ്ങളും വെല്ലുവിളികളും കണ്ടെത്തുന്നതിനും പരിഹാര മാര്‍ഗങ്ങള്‍ക്ക് രൂപം നല്‍കുകയുമടക്കം ലക്ഷ്യങ്ങള്‍ മുൻനിര്‍ത്തി ഒമാൻ ചേംബര്‍ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രിക്ക് കീഴില്‍ വിദേശ നിക്ഷേപക കമ്മിറ്റി രൂപവത്കരിച്ചു.
ചേംബര്‍ ബോര്‍ഡ് അംഗമായ അബ്ദുലത്തീഫ് മുഹിയുദ്ദീൻ ഖവാൻഞ്ചിയാണ് കമ്മിറ്റിയുടെ ചെയര്‍മാൻ. ഡേവിസ് കല്ലൂക്കാരൻ, അഹമ്മദ് റഈസ്, ഡോ.തോമസ് അലക്സാണ്ടര്‍ , ശൈഖ് ജുലന്ദ അല്‍ ഹാശ്മി, അഹമ്മദ് സുബ്ഹാനി, നാജി സലീം അല്‍ ഹാര്‍ത്തി, ആല്‍വിൻ , ജിയോവാണി പിയാസൊല്ല എന്നിവരാണ് കമ്മിറ്റിയിലെ മറ്റ് അംഗങ്ങള്‍.
ഷുറൂഖ് ഹമെദ് അല്‍ ഫാര്‍സിയാണ് 2023-26 വര്‍ഷത്തേക്കുള്ള കമ്മിറ്റിയുടെ കോഓഡിനേറ്റര്‍. ചെയര്‍മാൻ അബ്ദുലത്തീഫിൻറെ അധ്യക്ഷതയിലും നിയമ ഉപദേഷ്ടാവ് അല്‍ ഖസ്ബിയുടെ സാന്നിധ്യത്തിലും നിക്ഷേപക കമ്മിറ്റിയുടെ പ്രഥമ യോഗം കഴിഞ്ഞ ദിവസം ചേംബറില്‍ നടന്നു. യോഗത്തില്‍ കമ്മിറ്റിയുടെ ഘടനയും പ്രവര്‍ത്തനരീതിയും നിയമാവലിയും ഷുറൂഖ് ഹമെദ് അല്‍ ഫാര്‍സി അവതരിപ്പിച്ചു. ഡേവിസ് കല്ലൂക്കാരനെ കമ്മിറ്റിയുടെ വൈസ് ചെയര്‍മാനായി യോഗത്തില്‍ ഏകകണ്ഠേന തെരഞ്ഞെടുത്തു.
ഇന്ത്യ ആസ്ഥാനമായി ഒമാനടക്കം ഗള്‍ഫ് രാഷ്ട്രങ്ങളിലും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലും പ്രവര്‍ത്തിക്കുന്ന ഇൻഡോ ഗള്‍ഫ് മിഡിലീസ്റ്റ് ചേംബര്‍ ഓഫ് കൊമേഴ്സിെൻറ സ്ഥാപക ഡയറക്ടര്‍മാരില്‍ ഒരാള്‍ കൂടിയാണ് ഡേവിസ് കല്ലൂക്കാരൻ. ബിസിനസ് രംഗത്തെ ഉഭയകക്ഷി സഹകരണത്തിന് ഒമാൻ ചേംബറും ഇൻഡോ ഗള്‍ഫ് മിഡിലീസ്റ്റ് ചേംബറും അടുത്തിടെ ധാരണയിലെത്തിയിരുന്നു. ഇരു കൂട്ടായ്മകളും തമ്മിലുള്ള ബിസിനസ് സഹകരണത്തിന് ഗതിവേഗം പകരാൻ പുതിയ സ്ഥാനം വഴി കഴിയുമെന്ന് 1990 മുതല്‍ ഒമാനില്‍ പ്രവാസജീവിതം നയിക്കുന്ന ഡേവിസ് പറഞ്ഞു.
കമ്മിറ്റിയുടെ പ്രവര്‍ത്തന മേഖലകളായി യോഗത്തില്‍ തീരുമാനിച്ചവ
സ്വകാര്യ മേഖല നേരിടുന്ന വെല്ലുവിളികള്‍ വിലയിരുത്തി പരിഹാര മാര്‍ഗം കണ്ടെത്തുക.
പരിഹാര നിര്‍ദേശങ്ങള്‍ക്ക് ഫലപ്രാപ്തിയിലെത്താൻ സഹായകരമായ രീതിയില്‍ സ്ഥിതി വിവര കണക്കുകള്‍ തയാറാക്കുക.
വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരുമായി കൂടികാഴ്ച നടത്തുകയും സ്വകാര്യ മേഖലയുടെ ആശങ്കകളുംപ്രതീക്ഷകളും പങ്കുവെക്കുകയും ചെയ്യുക.
ഒമാൻ വിഷൻ 2040ന്റെ ഭാഗമായുള്ള ലക്ഷ്യങ്ങള്‍ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കുക
സാമ്ബത്തിക മേഖലയിലെ മാറ്റങ്ങളും ചലനങ്ങളും പഠിക്കുകയും വിലയിരുത്തുകയും ചെയ്യുക
സെമിനാറുകളിലും വര്‍ക്ക്ഷോപ്പുകളിലുമടക്കം പങ്കെടുക്കുക.
ചേംബറിെൻറ ലക്ഷ്യങ്ങള്‍ക്ക് അനുയോജ്യമായ വിധത്തില്‍ പ്രവര്‍ത്തനരീതി രൂപപ്പെടുത്തുക
മതിയായ സ്ഥിതി വിവര കണക്കുകളടക്കം ബന്ധപ്പെട്ട അധികൃതര്‍ക്ക് നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുക.
മാധ്യമങ്ങളുമായി സജീവ ഇടപെടല്‍ നടത്തുക.
വിവിധ ഗവര്‍ണറേറ്റുകളിലെ ശാഖകള്‍ അടക്കമുള്ളവയുമായി ഏകോപിപ്പിച്ച് പ്രവര്‍ത്തനം നടത്തുക
ഇവക്ക് പുറമെ പ്രാദേശികവും അന്താരാഷ്ട്രീയ തലത്തിലുമുള്ള പ്രതിനിധി സംഘങ്ങളുടെ ഏകോപനം ചേമ്ബര്‍ ശാഖകളുമായി സംയുക്ത യോഗങ്ങള്‍ നടത്തല്‍ സ്പെഷ്യലൈസ്ഡ് വര്‍ക്ഷോപ്പുകള്‍ നടത്തല്‍ ചേമ്ബറിന്റെ വിവിധ ശാഖകളുമായി സംയുക്ത യോഗങ്ങള്‍ ചേരല്‍ തുടങ്ങിയവയും കമ്മിറ്റിയുടെ പ്രവര്‍ത്തന മേഖലയില്‍ ഉള്‍പ്പെടും. കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങളെ കുറിച്ച വിശദ റിപ്പോര്‍ട്ട് മൂന്നുമാസം കൂടുമ്ബോഴും ആറുമാസം കൂടുമ്ബോഴും വര്‍ഷത്തിലും ചേംബര്‍ ചെയര്‍മാന് സമര്‍പ്പിക്കാനും യോഗം തീരുമാനിച്ചു.
STORY HIGHLIGHTS:The Foreign Investors Committee was established under the Oman Chamber of Commerce