സുല്‍ത്താൻ ഹൈതം സിറ്റിയുടെ ആദ്യഘട്ട പ്രവര്‍ത്തനങ്ങള്‍ക്കായുള്ള കരാര്‍ ഒപ്പുവെച്ചു
ഒമാൻ :ഒമാനില്‍ യാഥാര്‍ഥ്യമാകാൻ ഒരുങ്ങുന്ന ഭാവിയുടെ നഗരം സുല്‍ത്താൻ ഹൈതം സിറ്റിയുടെ ആദ്യഘട്ട പ്രവര്‍ത്തനങ്ങള്‍ക്കായുള്ള കരാര്‍ ഒപ്പുവെച്ചു.
സ്ട്രാബാഗ് ഒമാൻ കമ്ബനിയുമായാണ് ഒമാനിലെ ഭവന, നഗരാസൂത്രണ മന്ത്രാലയം ഇത് സംബന്ധിച്ച കരാറില്‍ ഒപ്പു വച്ചത്.
ഒമാൻ വിഷൻ 2040 യുടെ ഭാഗമായുള്ള വികസന പദ്ധതികളുടെ ഭാഗമായി സുസ്ഥിര നഗരങ്ങള്‍ കെട്ടിപ്പടുക്കുന്നതിനും ഒമാനിലെ യുവാക്കളുടെ ആധുനിക കാലത്തെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനുമുള്ള സൗകര്യങ്ങള്‍ അടങ്ങിയതാന് സുല്‍ത്താൻ ഹൈതം സിറ്റി. സീബ് വിലായത്തില്‍ ഏകദേശം 15 ദശലക്ഷം ചതുരശ്ര മീറ്റര്‍ വിസ്തൃതിയിലാണ് ഇത് ആസൂത്രണം ചെയ്തിരിക്കുന്നത്. ഹൈതം സിറ്റിയുടെ ബന്ധപ്പെട്ടാണ് കഴിഞ്ഞ ദിവസം ഏഴ് ദശലക്ഷം റിയാലിന്റെ കരാര്‍ ഒപ്പുവച്ചത്.
സുല്‍ത്താൻ ഹൈതം സിറ്റിയില്‍ ഗ്രൗണ്ട് നിരപ്പാക്കല്‍, റോഡുകളുടെ അടിസ്ഥാന സൗകര്യങ്ങള്‍ സ്ഥാപിക്കുന്നതിനും വാദികളിലൂടെയുള്ള മഴവെള്ള പാതകള്‍ സ്ഥാപിക്കുന്നതിനും സെൻട്രല്‍ പാര്‍ക്കിനോട് ചേര്‍ന്നുള്ള പ്രദേശം വികസിപ്പിക്കല്‍ എന്നിവ ചേര്‍ന്നതാണ് കരാര്‍. 250 തൊഴിലാളികളെയും 150 മെഷിനറികളെയും മൂന്ന് മാസത്തേക്ക് 24 മണിക്കൂറും ജോലിക്ക് നിയോഗിക്കുമെന്ന് സ്ട്രാബാഗ് മാനേജിങ് ഡയറക്ടര്‍ ഷെയ്ഖ് ഹമദ് ബിൻ അബ്ദുള്‍ഖാവി അല്‍ യാഫെയ് പറഞ്ഞു.
അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിന്റെ ആദ്യ ഘട്ടം ഡിസംബര്‍ 28-ന് ആരംഭിച്ച് മൂന്ന് മാസംകൊണ്ട് പൂര്‍ത്തിയാക്കും. സുല്‍ത്താൻ ഹൈതം സിറ്റിയില്‍ ജലവിതരണ പദ്ധതിയുമായി ബന്ധപ്പെട്ട പ്രവൃത്തികള്‍ നടപ്പാക്കുന്നതിന് പങ്കാളിത്ത, സഹകരണ കരാര്‍ ഈ മാസം ആദ്യം ഒപ്പുവച്ചിരുന്നു. ജൂണില്‍ 21 സര്‍ക്കാര്‍ സ്ഥാപനങ്ങളുമായി സമാനമായ കരാറുകളും ഒപ്പുവച്ചിരുന്നു. വരും ദിവസങ്ങളില്‍ ഇതുമായി ബന്ധപ്പെട്ട് നിരവധി കരാറുകളില്‍ ഒപ്പുവെക്കാൻ ഭവന മന്ത്രാലയത്തിലെ ഉദ്യഗസ്ഥരുടെ നേതൃത്വത്തില്‍ ശ്രമം നടക്കുന്നുണ്ട്.
STORY HIGHLIGHTS:Sultan Haitham signed the contract for the first phase of the city’s operations