ശ്രീലങ്കൻ ക്രിക്കറ്റ് ബോര്‍ഡിനുമേല്‍ (എസ്.എല്‍.സി.) സര്‍ക്കാരിന്റെ അനാവശ്യ ഇടപെടല്‍ ഒഴിവാക്കാൻ പുതിയ നിയമം കൊണ്ടുവരുന്നു.
സര്‍ക്കാരിന്റെ അനാവശ്യ ഇടപെടല്‍ ആരോപിച്ച് കഴിഞ്ഞ വര്‍ഷം നവംബറില്‍ ശ്രീലങ്കൻ ക്രിക്കറ്റ് ബോര്‍ഡിനെ അന്താരാഷ്ട്ര ക്രിക്കറ്റ് സംഘടനയായ ഐ.സി.സി. സസ്പെൻഡ് ചെയ്തിരുന്നു. പിന്നാലെയാണ് ബോര്‍ഡിന്റെ ഭരണനിര്‍വഹണത്തില്‍ മാറ്റം വരുത്താനുള്ള തീരുമാനം.
കഴിഞ്ഞ നവംബറില്‍ ശ്രീലങ്കൻ പ്രസിഡന്റ് റനില്‍ വിക്രമസിങ്കെ നിയോഗിച്ച കമ്മിറ്റി, ആവശ്യമായ ശുപാര്‍ശകള്‍ സഹിതമുള്ള റിപ്പോര്‍ട്ട് ബോര്‍ഡിന് കൈമാറി. 1973-ലെ നിയമപ്രകാരം ശ്രീലങ്കൻ കായികമന്ത്രിക്ക് താത്കാലിക കമ്മിറ്റിയെ രൂപവത്കരിക്കാനുള്ള അധികാരമുണ്ട്. ഇത് മാറ്റി പുതിയ നിയമം കൊണ്ടുവരാനാണ് കമ്മിറ്റിയെ നിയോഗിച്ചത്.
കായികമന്ത്രി റോഷൻ രണസിംഗെയുടെ നേതൃത്വത്തില്‍ എസ്.എല്‍.സി.യെ നിയന്ത്രിക്കാനുള്ള ശ്രമം നേരത്തേ നടത്തിയിരുന്നു. ഇത് ഐ.സി.സി. നിയമങ്ങള്‍ക്ക് വിരുദ്ധമായിരുന്നു. ഇതേത്തുടര്‍ന്ന് ബോര്‍ഡ് സസ്പെൻഷൻ നടപടി നേരിട്ടു. തുടര്‍ന്നാണ് ശ്രീലങ്കൻ പ്രസിഡന്റ് പുതിയ കമ്മിറ്റിയെ നിയോഗിച്ചത്.

ലോകകപ്പിലെ മോശം പ്രകടനത്തെത്തുടര്‍ന്ന് ശ്രീലങ്കൻ ക്രിക്കറ്റ് മനേജ്മെന്റ് അംഗങ്ങളെ മന്ത്രി റോഷൻ രണസിംഗെയുടെ നേതൃത്വത്തിലായിരുന്നു പുറത്താക്കല്‍. തുടര്‍ന്ന് മുൻ ശ്രീലങ്കൻ താരം അര്‍ജുന രണതുംഗയുടെ നേതൃത്വത്തില്‍ ഇടക്കാല ഭരണസമിതിയെ നിയമിച്ചു. ഇത് കോടതി സ്റ്റേ ചെയ്തു. ഐ.സി.സി.യുടെ നടപടിക്കു പിന്നാലെ ഈ വര്‍ഷം ശ്രീലങ്കയില്‍ നടക്കാനിരുന്ന അണ്ടര്‍-19 ലോകകപ്പ് വേദി ദക്ഷിണാഫ്രിക്കയിലേക്ക് മാറ്റിയിരുന്നു.
STORY HIGHLIGHTS:Sri Lanka Cricket Board will avoid political interference; A new law is coming