വരുന്ന വാരാന്ത്യ ദിനങ്ങളിൽ ശക്തമായ തണുപ്പ് അനുഭവപ്പെടുമെന്ന് ഒമാൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ്.
മസ്കത്ത് | വരുന്ന വാരാന്ത്യ ദിനങ്ങളിൽ ശക്തമായ തണുപ്പ് അനുഭവപ്പെടുമെന്ന് ഒമാൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ്. മൂടൽ മഞ്ഞിനും സാധ്യതയേറെയാണ്.
മസ്‌കത്ത് ഗവർണറേറ്റിന്റെ വിവിധ ഭാഗങ്ങൾ, മുസന്ദം, തെക്കൻ ബാത്തിന, വടക്കൻ ഗവർണ റേറ്റിലെ വിവിധ പ്രദേശങ്ങൾ, ദാഖിലിയ, വടക്കൻ ശർഖിയ ഗവർണറേറ്റുകളിൽ വാരാന്ത്യ ത്തിൽ നേരിയ മഴ ലഭിച്ചേക്കും കാലാവസ്ഥാ റിപ്പോർ ട്ടുകൾ സൂചിപ്പിക്കുന്നു.
അതേസമയം, കഴിഞ്ഞ ദിവസങ്ങളിൽ ജബൽ ശംസിൽ1.5 ഡിഗ്രി സെൽഷ്യസ് വരെയാണ് താപനില താഴ്ന്നത്. സൈഖ്, ജബൽ അഖ്ദർ എന്നിവിടങ്ങളിൽ എട്ട് ഡി ഗ്രിയും തുംറൈത്തിൽ 15 ഡിഗ്രി സെൽഷ്യസും അന്തരീക്ഷ ഊഷ്‌മവ് രേഖപ്പെടുത്തി. എന്നാൽ, രാജ്യത്തിന്റെ മറ്റിടങ്ങളിൽ തണുപ്പ് ശക്തമായിരുന്നില്ല. എന്നാൽ, നിലവിലെ സ്ഥിതിയിൽ നിന്ന് മാറി നാളെ മുതൽ താപനിലയിൽ വലിയ കുറവുണ്ടാകുമെന്നും മരുഭൂ പ്രദേശങ്ങളിലും തീരപ്രദേശങ്ങളിലും ഉയർന്ന സ്ഥലങ്ങളിലും ഒരു ഡിഗ്രി സെൽഷ്യസ് വരെ അനുഭവപ്പെട്ടേക്കുമെന്നും ഒമാൻ ‘മെറ്റ്’ ഓഫീസ് കാലാവസ്ഥാ റിപ്പോർട്ടിൽ പറയുന്നു.
STORY HIGHLIGHTS:Oman Meteorological Center has warned that there will be severe cold in the coming weekend.