ഒമാനില്‍ സിക്ക് ലീവ് സര്‍ട്ടിഫിക്കറ്റുകളുടെ അംഗീകാരം ആരോഗ്യ മന്ത്രാലയത്തിന്‍റെ പോര്‍ട്ടല്‍ വഴി
ഒമാൻ:സ്വകാര്യ ക്ലിനിക്കുകളും ആശുപത്രികളും നല്‍കുന്ന സിക്ക് ലീവ് സര്‍ട്ടിഫിക്കറ്റുകളുടെ അംഗീകാരം ഒമാൻ ആരോഗ്യ മന്ത്രാലയത്തിന്‍റെ പോര്‍ട്ടല്‍ വഴി നേടണമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.
സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങളുടെ ഡയറക്ടറേറ്റ് ജനറല്‍ സിക്ക് ലീവിനുള്ള അപേക്ഷ ഇനി നേരിട്ട് സ്വീകരിക്കില്ല.
സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങളില്‍ നിന്ന് ലഭിച്ച സിക്ക് ലീവ് സര്‍ട്ടിഫിക്കറ്റുകള്‍ മറ്റ് അധികാരികള്‍ക്ക് സമര്‍പ്പിക്കുന്നതിന് ഒമാൻ ആരോഗ്യ മന്ത്രാലയത്തിന്റെ അംഗീകാരം ആവശ്യമാണ്. രണ്ട് ദിവസത്തേക്കുള്ള സിക്ക് ലീവിന്റെ അംഗീകാരം ഹെല്‍ത്ത് പോര്‍ട്ടലില്‍ നിന്നും നേരിട്ട് ആക്സസ് ചെയ്യാവുന്നതാണ്.
ലീവ് രണ്ട് ദിവസത്തില്‍ കൂടുതലാണെങ്കില്‍, സിക്ക് ലീവ് സര്‍ട്ടിഫിക്കേഷൻ ഫീസ് രണ്ട് റിയാല്‍ അടക്കേണ്ടതാണ്. പണം പിന്നീടാണ് അടക്കാൻ ആഗ്രഹിക്കുന്നുവെങ്കില്‍, അപ്രൂവല്‍ ഫീസ് പേയ്മെന്റ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതിനുള്ള ലിങ്ക് അടങ്ങിയ ഒരു സന്ദേശം ലഭിക്കും. ഇതില്‍ കയറി നടപടി പൂര്‍ത്തിയാക്കാം. പിന്നീട് പോര്‍ട്ടല്‍ വഴി രോഗിയുടെ ഐഡി വിശദാംശങ്ങള്‍ പരിശോധിച്ച ശേഷം സര്‍ട്ടിഫിക്കറ്റ് നല്‍കും. സിക്ക് ലീവിന്‍റെ സാധുത ക്യൂആര്‍ കോഡ് ഉപയോഗിച്ച് പരിശോധിക്കാനും കഴിയും.
STORY HIGHLIGHTS:Approval of sick leave certificates in Oman through Ministry of Health portal