News

ലോകത്തിലെ ഏറ്റവും
വലിയ വിമാനത്തെ വരവേറ്റ് സുഹാർ അന്താരാഷ്ട്ര വിമാനത്താവളം.

സുഹാർ | ലോകത്തിലെ ഏറ്റവും
വലിയ വിമാനത്തെ വരവേറ്റ് സുഹാർ അന്താരാഷ്ട്ര വിമാനത്താവളം. എമിറേറ്റ്സിന്റെ എയർബസ് എ380 എന്ന വിമാനമാണ് സുഹാറിൽ ലാന്റ് ചെയ്തത്.

എമിറേറ്റ്സ് അക്കാദമിയുടെ പൈലറ്റ് പരിശീല നത്തിന്റെ ഭാഗമായിട്ടായിരുന്നു സുഹാറിലെ ലാന്റിംഗുഇവിടെ നിന്നുള്ള ടേക്ക്ഓഫും. ഇതുമായി ബന്ധപ്പെട്ട കരാർ നേരത്തെ ‘ഒമാൻ എയർപോർ ട്ട്സ്’ ഒപ്പുവെച്ചിരുന്നു.

സുഹാർ വിമാനത്താവളത്തിന് അന്താരാഷ്ട്ര തലത്തിൽ കൂടുതൽ ശ്രദ്ധ നേടിക്കൊടുക്കുന്നതി നും ഇതുവഴി ‘ഒമാൻ എയർ പോർട്ട്സ്’ ലക്ഷ്യം വെക്കുന്നു. സുഹാറിൽ നിന്ന് കൂടുതൽ അന്താരാഷ്ട്ര സർവീസുകൾ അധികൃതർ ലക്ഷ്യമിടുന്നുണ്ട്.

മേഖലയിലേക്ക് കൂടുതൽ സന്ദർശകരെ ആകർഷിക്കാനും സുഹാർ വിമാനത്താവളം വഴി യൊരുക്കും.

ഫ്രീ സോൺ ഉൾപ്പെടെ നിരവധി വികസന പദ്ധതികളാണ് ബാത്തിന മേഖലയിൽ സർക്കാർ നടപ്പിലാക്കിവരുന്നത്.

STORY HIGHLIGHTS:The world’s most
Suhar International Airport welcomes large aircraft

Related Articles

Back to top button