News

അമേരിക്ക-ഇറാൻ ആണവ വിഷയത്തില്‍ മൂന്നാം ഘട്ട ചർച്ച ശനിയാഴ്ച മസ്കത്തില്‍ നടക്കും.

ഒമാൻ:അമേരിക്ക-ഇറാൻ ആണവ വിഷയത്തില്‍ മൂന്നാം ഘട്ട ചർച്ച ഒമാന്റെ മധ്യസ്ഥതയില്‍ ശനിയാഴ്ച മസ്കത്തില്‍ നടക്കും.

ഇറാൻ വിദേശകാര്യ മന്ത്രാലയമാണ് ഇത് സംബന്ധിച്ച്‌ വ്യക്തമാക്കിയത്.



ബുധനാഴ്ച നടത്താനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. ഇറാൻ, അമേരിക്കൻ പ്രതിനിധി സംഘങ്ങളുടെ തലവന്മാരുടെ ലഭ്യത കണക്കിലെടുത്ത കൂടിക്കാഴ്ച ശനിയാഴ്ചത്തേക്ക് മാറ്റുകയായിരുന്നുവെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മായേല്‍ ബഗായ് അറിയിച്ചു. കൂടിക്കാഴ്ചക്ക് മുൻകൈ എടുത്തു ഒമാനാണെന്നും ഇറാനും യു.എസും അതിനെ സ്വാഗതം ചെയ്തതായും ബഗായ് വ്യക്തമാക്കി.

ദിവസങ്ങള്‍ക്ക് ഇറ്റലിയുടെ തലസ്ഥാനമായ റോമില്‍ രണ്ടാം ഘട്ട ചർച്ച ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ഹമദ് അല്‍ ബുസൈദിയുടെ മധ്യസ്ഥതയില്‍ നടന്നിരുന്നു.

റോമിലെ ഒമാൻ എംബസിയിലായിരുന്നു നാലു മണിക്കൂർ നീണ്ട ചർച്ച നടന്നത്. വ്യത്യസ്ത മുറികളില്‍ ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഗ്‌ചിയും യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ മിഡില്‍ ഈസ്റ്റ് പ്രതിനിധി സ്റ്റീവ് വിറ്റ്കോഫും സയ്യിദ് ബദർ ബിൻ ഹമദ് അല്‍ ബുസൈദിക്ക് തങ്ങളുടെ കാഴ്ചപ്പാടുകള്‍ കൈമാറുകയായിരുന്നു.



രണ്ടാം ഘട്ട ചർച്ചകളെ ‘സൃഷ്ടിപരം’ എന്നും ‘വളരെ നല്ല പുരോഗതി’ കൈവരിക്കുന്നുവെന്നുമാണ് ഇരു കക്ഷികളും വിശേഷിപ്പിച്ചിട്ടുള്ളത്. ഏപ്രില്‍ 26ന് ഒമാനില്‍ വീണ്ടും കൂടിക്കാഴ്ച നടത്തുന്നതിന് മുമ്ബ്, വരുംദിവസങ്ങളില്‍ സാങ്കേതിക തലത്തിലുള്ള ചർച്ചകള്‍ നടക്കുമെന്ന് അരാഗ്ചി നേരത്തെ പറഞ്ഞിരുന്നു. സാധ്യമായേക്കാവുന്ന കരാറിന്റെ വിശദാംശങ്ങള്‍ വിദഗ്ധർ ചർച്ച ചെയ്യുമെന്നത് ചർച്ചകളിലെ പുരോഗതി സൂചിപ്പിക്കുന്നു. ഇറാനെതിരെ സൈനിക നടപടിക്ക് ഭീഷണി മുഴക്കുമ്ബോള്‍ തന്നെ ട്രംപ് പെട്ടെന്നുള്ള കരാറിനായി സമ്മർദം ചെലുത്തിയതിനാലാണിത്.

ഇറാൻ ആണവായുധങ്ങള്‍ സ്വന്തമാക്കില്ലെന്നും എന്നാല്‍ ഊർജാവശ്യങ്ങള്‍ക്കായി യുറേനിയം സമ്ബുഷ്ടീകരണം നടത്താമെന്നുമുള്ള രീതിയിലാണ് ചർച്ച മുന്നോട്ടുപോകുന്നത്. ഇറാനുമേലുള്ള യു.എസ് ഉപരോധങ്ങള്‍ ഒന്നൊന്നായി പിൻവലിക്കുന്ന കാര്യങ്ങളും ചർച്ച ചെയ്യുന്നുണ്ടെന്നാണ് അറിയാൻ കഴിയുന്നത്. ആദ്യ ഘട്ട ചർച്ചയും മസ്കത്തിലായിരുന്നു നടന്നത്.

STORY HIGHLIGHTS:The third round of talks on the US-Iran nuclear issue will be held in Muscat on Saturday.

Related Articles

Back to top button