News

ഡ്രൈവിംഗിനിടെ ഫോണ്‍ ഉപയോഗം കണ്ടെത്താൻ എഐ സാങ്കേതിക വിദ്യയുമായി ഒമാൻ പോലീസ്

ഒമാൻ:ഡ്രൈവ് ചെയ്യുന്നതിനിടയിലുള്ള മൊബൈല്‍ ഫോണ്‍ ഉപയോഗം കണ്ടെത്തുന്നതിനായി റോയല്‍ ഒമാൻ പോലീസ് കൃത്രിമബുദ്ധി (എഐ) സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തുന്നു.

ഒമാനില്‍ ട്രാഫിക് അപകടങ്ങള്‍ക്കിടയാക്കുന്നതില്‍ മുൻപന്തിയില്‍ നില്‍ക്കുന്ന ഡ്രൈവ് ചെയ്യുന്നതിനിടയിലുള്ള മൊബൈല്‍ ഫോണ്‍ ഉപയോഗം കണ്ടെത്തി തടയുന്നതിനുള്ള ശ്രമങ്ങള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായാണിത്.



ഒമാനിലെ റോഡുകളില്‍ എഐ സാങ്കേതികവിദ്യ ഉപയോഗിക്കുന്ന നിരീക്ഷണസംവിധാനങ്ങള്‍ പ്രവർത്തനക്ഷമമാക്കിയതായി റോയല്‍ ഒമാൻ പോലീസ് ജനറല്‍ ട്രാഫിക് ഡയറക്ടർ ബ്രിഗേഡിയർ എൻജിനീയർ അലി ബിൻ ഹമൗദ് അല്‍ ഫലാഹി അറിയിച്ചു. ഈ നിരീക്ഷണ കാമറകള്‍ ഉപയോഗിച്ച്‌ കൊണ്ട് ഡ്രൈവ് ചെയ്യുന്നതിനിടയിലുള്ള മൊബൈല്‍ ഫോണ്‍ ഉപയോഗം കൃത്യമായി കണ്ടെത്തുന്നതിനും, ഇവർക്കെതിരെ തത്സമയ ട്രാഫിക് നിയമലംഘന നടപടികള്‍ സ്വീകരിക്കുന്നതിനും സാധിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

ഗതാഗത നീക്കം, തിരക്കേറിയ ഇടങ്ങള്‍ സ്വയമേവ കണ്ടെത്തുക, പോലീസ് തേടുന്ന പ്രത്യേക വാഹനങ്ങള്‍ സ്വയമേവ കണ്ടെത്തുക തുടങ്ങിയ പ്രവർത്തനങ്ങളും ഈ സംവിധാനങ്ങളിലൂടെ സാധ്യമാണ്. ഈ ശ്രമങ്ങളുടെ ഭാഗമായി ‘ഡ്രൈവിംഗ് വിതൗട്ട് എ ഫോണ്‍’ എന്ന ഒരു പ്രചാരണ പരിപാടി ഗള്‍ഫ് ട്രാഫിക് വീക്കിന്റെ ഭാഗമായി റോയല്‍ ഒമാൻ പോലീസ് സംഘടിപ്പിച്ചു.

STORY HIGHLIGHTS:Oman Police Use AI Technology to Detect Phone Use While Driving

Related Articles

Back to top button