People

യാത്രയയപ്പ് നൽകി

ഒമാൻ:മൂന്ന് പതിറ്റാണ്ട് കാലത്തോളം മസ്‌കറ്റിലെ അൽഅമറാത് ഖബർസ്ഥാനിൽ ആത്മാർഥമായി സേവനം ചെയ്യുകയും ജനങ്ങളെ ഭീതിയിലാക്കിയ കോവിഡ് കാലത്തടക്കം നിരവധി ഭൗതിക ശരീരം
ഏറ്റുവാങ്ങുകയും മറവ് ചെയ്യുകയും ചെയ്ത പ്രിയപ്പെട്ട മൂസക്ക പ്രവാസം മതിയാക്കി നാട്ടിലേക്ക് തിരിക്കുന്നു .


കഴിഞ്ഞ 29 വർഷത്തെ സേവനങ്ങൾക്കിടയിൽ അയ്യായിരത്തിൽ പരം
വരുന്ന മനുഷ്യരെ അദ്ദേഹം മറവ് ചെയ്തിട്ടുണ്ട് .
സ്വദേശി വിദേശി വ്യത്യാസമില്ലാതെ
അവിടെ എത്തിച്ചേരുന്ന മുഴുവൻ പേർക്കും മൂസക്ക പ്രിയപെട്ടവരായിരുന്നു .

ഈ പെരുന്നാൾ ദിനത്തിലെ സന്തോഷവേളയിൽ
അൽ അമറാത് കെഎംസിസി
അദ്ദേഹം ചെയ്ത സേവനങ്ങൾക്ക്
സ്നേഹാദരവ് നൽകുകയും
നന്ദി പറയുകയും മംഗലാപുരം ജില്ലാ സമസ്ത ട്രഷറർ ശൈഖുനാ ഉമർ ഉസ്താദിന്റെ സാന്നിധ്യത്തിൽ
പ്രാർത്ഥന നടത്തുകയും ചെയ്തു .
അദ്ദേഹത്തിന്റെ സേവനങ്ങൾ റബ്ബ്
സ്വീകരിക്കട്ടെ ആമീൻ

കെഎംസിസി അൽഅമറാത് 💚

STORY HIGHLIGHTS:Sent off

Back to top button