News
ചെറിയ പെരുന്നാൾ:പൊതു പാർക്കുകളുടെ സമയക്രമം മസ്കത്ത് നഗരസഭ പ്രഖ്യാപിച്ചു.

മസ്കത്ത്:ചെറിയ പെരുന്നാൾ അവധി ദിനങ്ങളി ലെ മസ്‌കത്തിലെ പൊതു പാർക്കുകളുടെ സമയക്രമം മസ്കത്ത് നഗരസഭ പ്രഖ്യാപിച്ചു.
ശനിയാഴ്ച മുതൽ ബുധനാഴ്ച വരെ രാവിലെഒമ്പത് മണിക്ക് പാർക്കുകൾ തുറക്കും. രാത്രി 11 മണിവരെ പ്രവർത്തിപ്പിക്കും. വ്യാഴം, വെള്ളി ദിവസങ്ങളിൽ രാവിലെ ഒമ്പത് മുതൽ രാത്രി 12 വരെയാണ് പാർക്കുകളുടെ പ്രവൃത്തിസമയമെന്നും നഗരസഭ അറിയിച്ചു.

പാർക്കുകളിലും പൊതു സ്ഥലങ്ങളിലും മാലിന്യങ്ങൾ ഉപേക്ഷിക്കരുതെന്നും വൃത്തിയായി സൂക്ഷിക്കണമെന്നും അധികൃതർ നേരത്തെ നിർദേശിച്ചിരുന്നു.

STORY HIGHLIGHTS:Muscat Municipality has announced the opening hours of public parks in Muscat during the Eid holidays.


Follow Us