InformationNews

ഇന്ത്യൻ എംബസി കോൺസുലാർ സേവനങ്ങളും, അറ്റസ്‌റ്റേഷൻ കൗണ്ടറുകളും  വത്തയ്യയിലെ പ്രവർത്തിക്കുന്ന ബിഎൽഎസ് സെൻ്ററിലേക്ക് മാറ്റുന്നതായി ഇന്ത്യൻ എംബസി അറിയിച്ചു.

ഒമാൻ:മസ്‌കറ്റ്: ഇന്ത്യൻ എംബസി കോൺസുലാർ സേവനങ്ങളും, അറ്റസ്‌റ്റേഷൻ കൗണ്ടറുകളും മസ്‌കറ്റിലെ വത്തയ്യയിൽ പ്രവർത്തിക്കുന്ന ബിഎൽഎസ് സെൻ്ററിലേക്ക് മാറ്റുന്നതായി ഇന്ത്യൻ എംബസി അറിയിച്ചു.

ഇന്ന് (27 മാർച്ച് 2025) മുതലാണ് സേവന കേന്ദ്രത്തിലെ ഈ മാറ്റം നിലവിൽ വരുന്നത്. കോൺസുലാർ, അറ്റസ്‌റ്റേഷൻ സേവനങ്ങൾക്കായി അപേക്ഷകൾ സമർപ്പിക്കാനുള്ള സമയം രാവിലെ എട്ട് മണി മുതൽ ഉച്ചയ്ക്ക് 3.30 വരെയാണ്.

ബിഎൽഎസ് സെൻ്ററിലെ സിപിവി സേവനങ്ങളുടെ സമയത്തിലും മാറ്റമുണ്ട്. ഏപ്രിൽ 25 മുതൽ രാവിലെ 7.30 മുതൽ വൈകിട്ട് 6.30 വരെയായിരിക്കും പുതിയ സമയം എന്നും മസ്‌കത്ത് ഇന്ത്യൻ എംബസി പുറത്തിറക്കിയ പ്രസ്‌താവനയിൽ അറിയിച്ചു.

STORY HIGHLIGHTS:The Indian Embassy has announced that it is shifting its consular services and attestation counters to the BLS Center operating in Wattaya.

Related Articles

Back to top button