Event

റുവി കെഎംസിസിയുടെ ഗ്രാൻഡ് ഇഫ്താർ, ഊഷ്മളതയും ഉദാരതയും കൊണ്ട് പങ്കെടുത്തവരെ അത്ഭുതപെടുത്തി

റൂവി കെഎംസിസിയുടെ ഇഫ്താർ ശ്രദ്ധേയമായി.

ഒമാൻ:റൂവി കെഎംസിസി മസ്കറ്റിന്റെ തലസ്ഥാന നഗരിയിൽ നടത്തിയ ഗ്രാൻഡ് ഇഫ്താർ, ഊഷ്മളതയും ഉദാരതയും കൊണ്ട് പങ്കെടുത്തവരെ  അത്ഭുതപ്പെടുത്തി.



റൂവി സുൽത്താൻ ഖാബൂസ് മസ്ജിദ് അങ്കണത്തിൽ പുരുഷന്മാർക്കും, മസ്ജിദിന് പിൻവശത്തുള്ള സുൽത്താൻ ഫൈസൽ ബിൻ തുർക്കി സ്കൂൾ ഗ്രൗണ്ടിൽ വനിതകൾക്കുമാണ് വേദികളിലാണ് ഇഫ്താർ സംഘടിപ്പിച്ചത്.



ബുധനാഴ്ച പള്ളി അങ്കണത്തിൽ നടന്ന സമൂഹ നോമ്പ് തുറയിൽ നാലായിരത്തോളം  ആളുകളാണ് പങ്കെടുത്തത്.
നോമ്പ്  തുറയിലേക്കു ആയിരങ്ങൾ ഒഴുകിയെത്തിയപ്പോൾ പലർക്കും അത് പഴയകാലത്തിന്റെ ആവർത്തനമായി മാറി.

സംഘാടകരുടെ കണക്കുകൂട്ടലുകൾ തെറ്റിക്കുന്ന തരത്തിലുള്ള ആൾകൂട്ടം എത്തിയെങ്കിലും ഒന്നിനും , ഒരു കുറവും വരുത്താതെ സംഘാടകർ നടത്തിയ കുറ്റമറ്റ സംവിധാനങ്ങൾ വിശ്വാസികളുടെ മനം നിറച്ചു .

ഒരുമയുടെയും ഐക്യത്തിന്റെയും സന്ദേശം വിളിച്ചോതുന്നതാണ് ഇഫ്താർ സംഗമങ്ങൾ എന്ന സന്ദേശത്തെ നൂറു ശതമാനം അർത്ഥവത്താക്കുന്ന ഒന്നായിരുന്നു ഇന്നെലെതെ നോമ്പ് തുറ … മലയാളികൾക്ക് പുറമെ ഒമാനി സ്വദേശികളും,  അന്യദേശക്കാർ കൂടി പങ്കാളികളാകുകയും  എത്തിയവരെല്ലാം  കൂട്ടമായി ഒരു തളികയിൽ നിന്നും  ഒരുമിച് നോമ്പ് തുറന്നതോടെ  ലോക , മാനവിക സാഹോദര്യ ഐക്യം ഊട്ടിയുറപ്പിക്കുന്ന ഒന്നായി നോമ്പ് തുറ മാറി.

STORY HIGHLIGHTS:Ruwi KMCC’s Grand Iftar surprised attendees with its warmth and generosity

Related Articles

Back to top button