ഒമാനിൽ ഈദ് അൽ ഫിത്തർ അവധി ദിനങ്ങൾ പ്രഖ്യാപിച്ചു.

ഒമാൻ : ഒമാനിൽ ഈദ് അൽ ഫിത്തർ അവധി ദിനങ്ങൾ പ്രഖ്യാപിച്ചു.
ഒമാൻ:ഒമാനിലെ സര്ക്കാര്, സ്വകാര്യ മേഖലയിലെ അവധി പ്രഖ്യാപിച്ചു. ഒമാന് തൊഴില് മന്ത്രാലയമാണ് അവധി പ്രഖ്യാപിച്ചത്.
രാജ്യത്തെ ഈദുല് ഫിത്വര് അവധി മാര്ച്ച് 29ന് ആരംഭിക്കും. പെരുന്നാള് മാര്ച്ച് 30 ഞായറാഴ്ച ആണെങ്കില് ഏപ്രില് ഒന്ന് ചൊവ്വാഴ്ച വരെയായിരിക്കും രാജ്യത്തെ പൊതു അവധി.
പെരുന്നാള് മാര്ച്ച് 31 തിങ്കളാഴ്ച ആണെങ്കില് ഏപ്രില് മൂന്ന് വ്യാഴം വരെ പൊതുഅവധി ആയിരിക്കും. പെരുന്നാളിന്റെ ആദ്യ ദിവസത്തെ ആശ്രയിച്ചിരിക്കും അവധിയുടെ അവസാന തീയതി.
ആവശ്യമെങ്കില് ചട്ടങ്ങള്ക്കനുസൃതമായി ജീവനക്കാര്ക്ക് അവധിക്കാലത്ത് ജോലി തുടരാമെന്ന് തൊഴില് മന്ത്രാലയം അറിയിച്ചു. ഈ പ്രഖ്യാപനത്തോടെ സ്ഥാപനങ്ങള്ക്കും വ്യക്തികള്ക്കും അവരുടെ ഈദ് ആഘോഷങ്ങള് അതിനനുസരിച്ച് ആസൂത്രണം ചെയ്യാന് കഴിയും.

ഈദിന്റെ ആദ്യ ദിവസം ഞായറാഴ്ചയാണെങ്കിൽ, ഔദ്യോഗിക പ്രവർത്തനങ്ങൾ ബുധനാഴ്ച, 2025 ഏപ്രിൽ 2 ന് പുനരാരംഭിക്കും;
ആദ്യ ഈദ് ദിവസം തിങ്കളാഴ്ചയാണെങ്കിൽ, ഔദ്യോഗിക പ്രവർത്തനങ്ങൾ ഞായറാഴ്ച, 6 ഏപ്രിൽ 2025 ന് പുനരാരംഭിക്കും.
പൊതു, സ്വകാര്യ മേഖലകളിലെ ജീവനക്കാർക്കുള്ള ഹിജ്‌റ 1446 ലെ ഈദുൽ ഫിത്തർ അവധി മാർച്ച് 29 ശനിയാഴ്ച ആരംഭിച്ച് ഇനിപ്പറയുന്ന രണ്ട് ഓപ്ഷനുകൾ അനുസരിച്ച് അവസാനിക്കും:
STORY HIGHLIGHTS:Eid al-Fitr holidays announced in Oman.



